കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിക്കുന്ന രാജഗോപുരത്തിന്റെ കട്ടിള വെക്കല്‍ ചടങ്ങ് 23ന് രാവിലെ 10.30ന് നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗ മുഖ്യകാര്‍മികത്വം വഹിക്കും. ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാരിക്കാട്ട് തായര്‍, സുബ്രഹ്‌മണ്യന്‍ നമ്പൂതിരി മേല്‍ശാന്തി പുതുമന എന്നിവരുടെ സാന്നിധ്യമുണ്ടാകും. തുടര്‍ന്ന് ഉച്ചപ്പൂജയ്ക്ക് ശേഷം അന്നദാനം നടക്കും. നിര്‍മാണത്തിന് രാജഗോപുരം-ചുറ്റുമതില്‍ നടപ്പന്തല്‍ എന്നിവയുടെ ഒന്നരക്കോടി രൂപയോളംചെലവ് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. 2026 ഏപ്രിലില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരുന്നത്.
വാര്‍ത്തസമ്മേളനത്തില്‍ നവീകരണ കമ്മിറ്റി പ്രസിഡന്റ് ഡോ. വിവേക് സുധാകരന്‍, സെക്രട്ടറി ടി.പി.ഗംഗാധരന്‍, ക്ഷേത്രം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ബി. മുകുന്ദ പ്രഭു, നവരാത്രി ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ സി. ഗണേശന്‍, മാരിയമ്മ സേവാസമിതി പ്രസിഡന്റ് കെ. രാജേഷ് പ്രസാദ്, നവീകരണക്കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. സുനില്‍കുമാര്‍, നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എച്ച്.ആര്‍. ശ്രീധരന്‍,നിര്‍വ്വഹ സമിതിയംഗം എന്‍.ടി. സുനീഷ് എന്നിവര്‍പങ്കെടുത്തു.
സഹസ്ര ദീപാലങ്കാരപൂജ ഇന്ന്
ദീപാവലി ദിനമായ ഇന്ന് വൈകിട്ട് 6ന് ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തില്‍ സഹസ്ര ദീപാലങ്കാര പൂജ നടക്കും. ശ്രീകോവിലിലും മണ്ഡപത്തിലുമായി ഭക്തജനങ്ങള്‍ ആയിരത്തെട്ട് നെയ്ത്തിരികള്‍ ജ്വലിപ്പിക്കും. ക്ഷേത്രം മേല്‍ശാന്തി പുതുമന സുബ്രഹ്‌മണ്യന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും:ഫോണ്‍:8301066909.
