കാഞ്ഞങ്ങാട്: നിലവില്‍ കേരളരാഷ്ട്രീയത്തില്‍ ജനങ്ങളുടെ മുമ്പില്‍ വികസന രാഷ്ട്രീയം അവതരിപ്പിക്കുന്നത് ബിജെപി മാത്രമാണെന്നും കേരളത്തിലെ രണ്ട് മുന്നണികളും മതഭ്രാന്തിന്റെയും, ന്യൂനപക്ഷ പ്രീണത്തിന്റെയും പിന്നാലെ നടക്കുകയാണെന്നും ബിജെപി സംസ്ഥാനസെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. വികെ സജീവന് പറഞ്ഞു. ബി ജെ പി. കാഞ്ഞങ്ങാട് മുന്‍ സിപ്പാലിറ്റി അരയി – കാര്‍ത്തിക ബൂത്ത് ഏകദിന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴു പതിറ്റാണ്ട് ഭരണം നടത്തിയ എല്‍ഡിഎഫും യുഡിഎഫും കേരളത്തിന് വികസന മുരടിപ്പാണ് സമ്മാനിച്ചത്. കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരാനോ വ്യവസായങ്ങള്‍ കൊണ്ടുവരാനോ ഒന്നും സാധിക്കാത്ത വര് കേരളത്തെ 4.2 ലക്ഷം കോടിയുടെ കടക്കെണിയില്‍ അകപ്പെടുത്തിയിരിക്കുകയാണ്. മോദിയുടെ മാതൃകാപരമായ ഭരണം മുന്നില്‍ നില്ക്കുമ്പോള് ഇനി യുഡിഎഫിനെയോ എല്‍ഡിഎഫിനേ ആശ്രയിക്കേണ്ട കാര്യമില്ല. വികസിത കേരളം പ്രദാനം ചെയ്യാന്‍ ബിജെപി ഒരുക്കമാണെന്നും സജീവന് കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കണ്‍വീനര്‍ ബാബു പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത്, ന്യുനപക്ഷ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പി എം .സുഹൈല്‍ കൂളിയങ്കാല്‍ , കാഞ്ഞങ്ങാട് മണ്ഡലം ബി ജെ പി പ്രസിഡന്റ് എം. പ്രശാന്ത് സൗത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി പി പത്മനാഭന്, മണ്ഡലം വൈസ് പ്രസിഡന്റ് സി.കെ. വത്സലന്‍ , മുന്‍സിപ്പാലിറ്റി പ്രസിഡന്റ് എ. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എം.സുരേഷ് മണക്കാട്ട് സ്വാഗതവും, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈലേന്ദ്രന് പാലക്കാല് നന്ദിയും പറഞ്ഞു.
