കൂത്തുപറമ്പില്‍ വയോധികയുടെ മാല തട്ടിയെടുത്ത സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ ഒരു പവന്‍ സ്വര്‍ണമാല തട്ടിയെടുത്ത സിപിഎം കൗണ്‍സിലര്‍ അറസ്റ്റില്‍. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡ് കൗണ്‍സിലര്‍ പിപി രാജേഷ് ആണ് അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ച 77 കാരിയായ വയോധിക ജാനകിയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്. അടുക്കളയില്‍ ജോലിചെയ്യുന്ന സമയത്ത് പെട്ടെന്നൊരാള്‍ അകത്തേക്ക് കയറി വരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ഹെല്‍മെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതില്‍ നിന്നാണ് പി പി  രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പോലീസ് നല്‍കുന്ന വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്നും മോഷ്ടിച്ച ഒരു പവന്‍ മാല കണ്ടെടുത്തു.

error: Content is protected !!