നീലേശ്വരം : അകാലത്തില്‍ മാള്‍ട്ടയില്‍ മരണപ്പെട്ട ബങ്കളത്തെ സഭിനേഷിന്റെ സ്മരണാര്‍ത്ഥം ബങ്കളം ഗരീമ പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ബങ്കളത്ത് അഖില കേരള പുരുഷ വനിതാ കമ്പവലി മത്സരം അരങ്ങേറും. സ്വയം വികസനവും അതോടൊപ്പം സമൂഹ വികസനവും എന്ന സദുദ്ദേശ ലക്ഷ്യത്തോടെ രൂപീകരിച്ച ഗരിമ പുരുഷ സ്വയം സഹായ സംഘം ബങ്കളത്തിന്റെ മണ്ണില്‍ പന്ത്രണ്ട് വര്‍ഷം പിന്നിടുകയാണ്. കലാകായിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി പ്രവര്‍ത്തിച്ചുവരുന്ന സംഘം പന്ത്രണ്ടാം വാര്‍ഷികവും,അകാലത്തില്‍ പൊലിഞ്ഞതു പോയ സംഘം മെമ്പര്‍ സബിനേഷിന്റെ നാമധേയത്തില്‍ ഇന്നു വൈകുന്നേരം 5 മണി മുതല്‍ അഖില കേരള പുരുഷ, വനിതാ കമ്പവലി മനസരസംഘടിപ്പിക്കുകയാണ്. ഗരിമ പ്രസിഡന്റ് എസ് എന്‍ സുജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ മുന്‍ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന് മത്സരം ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്, പൊതുമേഖല സ്ഥാപനമായ കെസിസിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്, ഇന്ത്യന്‍ ഫുട്ബോള്‍ താരം കുമാരി മാളവിക ,വുമണ്‍സ് ഫുട്ബാള്‍ പരിശീലകന് നിധിഷ് ബങ്കളം, പ്രശസ്ത ശില്പി മധു ബങ്കളം,വാര്‍ഡ് മെമ്പര്‍ വി.രാധ ,സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പ്രഭാകരന് മാസ്റ്റര്‍,
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം അനില്‍ ബങ്കളം തുടങ്ങി കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്ന പുരുഷ ടീമിന് 12025 രൂപയും ട്രോഫിയും,
രണ്ടാം സ്ഥാനക്കാര്‍ക്ക് 8025 രൂപയും ട്രോഫിയും,
മൂന്നാം സ്ഥാനക്കാര്‍ക്ക് 6025 രൂപയും ട്രോഫിയും,
നാലാം സ്ഥാനക്കാര്‍ക്ക് 3025 രൂപയും ട്രോഫിയും.
വനിതകളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനംനേടുന്ന ടീമിന് 5025 രൂപയും ട്രോഫിയും,
രണ്ടാം സ്ഥാനക്കാര്‍ക്ക് 3025 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 2025 രൂപയും ട്രോഫിയും,
നാലാം സ്ഥാനക്കാര്‍ക്ക് 1025 രൂപയും ട്രോഫി യും സമ്മാനമായി നല്‍കും .
പുരുഷ വിഭാഗത്തില്‍ ക്വര്‍ട്ടറില്‍ പുറത്താകുന്ന ടീമുകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മത്സരം കൈവലി ശൈലിയിലായിരിക്കുമെന്നും സംഘാടകര്‍അറിയിച്ചു.
