കാഞ്ഞങ്ങാട് : തുളിച്ചേരിയില്‍ പുതിയ ശ്മശാനം നിര്‍മിക്കുന്നതിനെയാണ് നാട്ടുകാര്‍ എതിര്‍ക്കുന്നതെന്നും പ്രചരിക്കുന്ന വിവരങ്ങള്‍ വസ്തുതാ വിരുദ്ധവും സാമൂഹിക സ്പര്‍ധ വളര്‍ത്തുന്നതാണെന്നും ഹരി നോര്‍ത്ത് കോട്ടച്ചേരി, കെ.വിജയന്‍, പി.സജിത്ത്, വി.വി.രൂപേഷ്, എം.നിധിന്‍, കെ.ബീന എന്നിവര്‍ അറിയിച്ചു. അജാനൂര്‍ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ പെട്ട പ്രദേശത്ത് നിലവില്‍ ആറ് സമുദായ ശ്മശാനവും ഒരു പൊതുശ്മശാനവും ഉണ്ട്. പുതിയതായി വീണ്ടുമൊരു ശ്മശാനം വരുന്നതിനെയാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ തെറ്റായ പ്രചാരണമാണ് നടത്തുന്നത്. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ശ്മശാനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിട്ടില്ല. ഇപ്പോള്‍ എല്ലാദിവസവും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നു. ഇത് പരിസരവാസികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇതിനിടെയാണ് ഒരു സമുദായം അവര്‍ക്ക് മൊത്തമായി പുതിയ ശ്മശാനം ഇവിടെ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇവര്‍ പറഞ്ഞു.
