നീലേശ്വരം: കരിന്തളം പെരിയങ്ങാനത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ടാപ്പിംഗ് തൊഴിലാളി മരിച്ചു. ആലക്കോട് ശാന്തിപുരം സ്വദേശി കുരിശുകുന്നേല്‍ സജി ജോസഫ് (54) ആണ് മരിച്ചത്. പെരിയങ്ങാനം ജോഷി എന്നയാളുടെ തൊഴിലാളിയാണ്.
ഇന്നലെ വൈകിട്ട് വടകവീട്ടില്‍ കട്ടിലില്‍ ബോധമില്ലാത്ത നിലയില്‍ കാണപ്പെട്ട സജിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ടാപ്പിംഗ് കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കായിരുന്നു സജി റൂമില്‍ തിരിച്ചെത്തിയത്. ഇവിടെ തനിച്ച് താമസിക്കുന്ന സജി നാട്ടിലുള്ള മകളോട് ശരീരിക അസ്വസ്ഥത പറഞ്ഞിരുന്നുവത്രേ.
പെരിയങ്ങാനത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ടാപ്പിങ് തൊഴിലാളി മരിച്ചു
