വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രം പുണര്‍തം ഉത്സവം : ആദ്യ ധന ശേഖരണം നടന്നു

പുല്ലൂര്‍ :വിഷ്ണു മംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ വര്‍ഷത്തെ പുണര്‍തം ഉത്സവം ഡിസംബര്‍ 6,7 തീയ്യതികളില്‍ നടക്കും. പുണര്‍തം ഉത്സവത്തിന് ആദ്യ ധന ശേഖരണം ക്ഷേത്ര സന്നിധിയില്‍ നടന്നു. ടി നാരായണന്‍ നായര്‍ വിഷ്ണുമംഗലം ആദ്യ തുക നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഉപേന്ദ്രന്‍ വിഷ്ണുമംഗലം അധ്യക്ഷനായി. കവി ദിവാകരന്‍ വിഷ്ണുമംഗലം,, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ വി നാരായണന്‍ വിഷ്ണുമംഗലം, പി പത്മനാഭന്‍ മണ്ണട്ട, എന്നിവര്‍ സംസാരിച്ചു. ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ അനീഷ് വിഷ്ണുമംഗലംസ്വാഗതവും, ജോയിന്റ് കണ്‍ വീനര്‍ ടി പത്മനാഭന്‍ വിഷ്ണുമംഗലം നന്ദിയുംപറഞ്ഞു.

error: Content is protected !!