112 കിലോ കഞ്ചാവ് കടത്തിയ കേസ്: ഒന്നാം പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 112 കിലോ കഞ്ചാവുമായി പിടിലായ കേസില്‍ ഒന്നാം പ്രതിക്ക്
പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു.പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവും അനുഭവിക്കണം. കുന്നുംകൈ കക്കാടിനകത്ത് കെ കെ നൗഫല്‍ (40) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷ വധിച്ചത്. 2019 ഫെബ്രുവരി 3 ന് ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൂങ്ങോട് എന്ന സ്ഥലത്ത് വെച്ചാണ് കെ എല്‍ 60 എല്‍ 6360 നമ്പര്‍ ഇന്നോവ കാറില്‍കടത്തുകയായിരുന്ന കഞ്ചാവുമായി ചിറ്റാരിക്കല്‍ സബ്ബ് ഇന്‍സ് പെക്‌റായിരുന്ന രഞ്ജിത്ത് രവീന്ദ്രനും സംഘവും പിടികൂടിയത്.

സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി ഭീമനടി കുറുഞ്ചേരി മുരിങ്ങത്ത് പറമ്പില്‍ റോണി വര്‍ഗ്ഗീസ് (32),
സാമ്പത്തിക സഹായം ചെയ്തുകൊടുത്ത മൂന്നാം പ്രതി കുന്നുംകൈ അടുക്കളകണ്ടം സമീര്‍ (37) എന്നിവരെ കോടതി വെറുതെ വിട്ടു. ചിറ്റാരിക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യാന്വേഷണം നടത്തിയത് കാഞ്ഞങ്ങാട് ഡി.വൈ.എസ് .പി യുടെ ചുമതലയുണ്ടായിരുന്ന കാസര്‍കോട് നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. എന്‍ നന്ദനന്‍ പിള്ളയും തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായ ടി.എന്‍ സജീവന്‍ എന്നിവരുമാണ്. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി വന്ന പി.കെ സുധാകരനുമാണ് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ:പ്ലീഡര്‍ ജി ചന്ദ്രമോഹന്‍ ,അഡ്വ. ചിത്രകല എന്നിവര്‍ഹാജരായി.

error: Content is protected !!