പുകയിലയുടെ ചുവട്ടില്‍ സ്വപ്നങ്ങള്‍ നെയ്തത് നാല്പത് വര്‍ഷം വൈക്കത്തെ പ്രേമലത കെ ബീഡി കമ്പിനിയില്‍ നിന്ന് ഇന്ന് വിരമിക്കുന്നു

തൃക്കരിപ്പൂര്‍ : വൈക്കത്തെ തൃക്കരിപ്പൂര്‍ ബ്രാഞ്ചിലെ ദിനേശ് ബീഡി കമ്പനി തൊഴിലാളിയായ പ്രേമ കെ, നാല്പത് വര്‍ഷത്തെ സേവനത്തിനൊടുവില്‍ ഇന്ന് വിരമിക്കുന്നു. തുച്ഛമായ വേതനം മാത്രം കിട്ടിയിട്ടും ജീവിതത്തോട് പൊരുതി രണ്ട് പെണ്‍മക്കളെ പഠിപ്പിച്ച് വിവാഹിതരാക്കി അയച്ചു .പ്രേമേട്ടി, സഹപ്രവര്‍ത്തകരുടെ സ്‌നേഹാശംസകള്‍ക്കിടയില്‍ ദിനേശ് ബീഡികമ്പനിയോട് വിടപറയുകയാണ്. പേക്കടം സ്വദേശിനിയായ ഇവര്‍ 18-ാമത്തെ വയസ്സിലാണ് ബീഡി തെറുപ്പ് ജോലിക്ക് ചേര്‍ന്നത്. തൃക്കരിപ്പൂര്‍ ദിനേശ് ബീഡി കമ്പനിയിലാണ് പ്രേമ ലത .കെ ജോലി ചെയ്തു വരുന്നത് ഒരിക്കല്‍ തൊഴിലാളികള്‍ നിറഞ്ഞിരുന്ന സ്ഥാപനത്തില്‍ ഇനി 37 പേരാണ് അവശേഷിക്കുന്നത്. ഒരോരുത്തരായി വിരമിക്കുന്നത്. ബീഡി തൊഴിലാളികളുടെ സ്‌നേഹ ബന്ധത്തെയും കൂട്ടായ്മയേയുമാണ് ബാധിക്കുന്നത. ഒപ്പം വലിയൊരു കൂട്ടായ്മയുടെയും തൊഴിലാളികളുടെ സ്‌നേഹ ബന്ധത്തിന്റെ കെട്ടുറപ്പുമാണ് ഇല്ലാതാകുന്നത്. നിലവില്‍ ബീഡി തെറുപ്പ് ജോലി 70% ത്തോളം പേരും ഉപേക്ഷിച്ച് മികച്ച വേതനം ലഭിക്കുന്ന മറ്റ് തൊഴില്‍ മേഖലയിലേക്ക് ചേക്കേറിയപ്പോള്‍ ‘പ്രേമയ്ക്ക് തന്റെ ജീവിതമാകുന്ന തൊഴിലിനെ വിട്ടെറിഞ്ഞു പോകാന്‍ കഴിഞ്ഞില്ല തൊഴിലിന്റെ മാന്യത കാത്തുസൂക്ഷിച്ച ജീവിതത്തിന്റെ പ്രതിരൂപമാണ് വൈക്കത്തെ പ്രേമ . ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയിലെ വനിതാ കമ്മിറ്റി അംഗമാണ് പ്രേമ’നല്ലൊരു വായനക്കാരിയാണ്. വൈക്കത്തെ കെ.വി നാരായണനാണ് ഭര്‍ത്താവ് മക്കള്‍ കെ. നിഷ, കെ.ജീഷ എന്നിവര്‍ കുടുംബ ജീവിതംനയിക്കുന്നു

error: Content is protected !!