ഇടത്തോട് നീലേശ്വരം റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണം ബി.ജെ.പി

പരപ്പ :എടത്തോട് -നീലേശ്വരം റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും, തകര്‍ന്ന റോഡ് നവീകരിക്കാതെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് അധികൃതര്‍. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സ്ഥലം എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും, അതിനു മറുപടിയായി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പഴയ കരാറുകാരന്റെ അനാസ്ഥയാണ് റോഡ് പണി അനിശ്ചിതമായി നീളാന്‍ കാരണമെന്നും,പുതിയ കരാറുകാരനെ ടെന്‍ഡര്‍ ഏല്‍പ്പിക്കാന്‍ നടപടി എടുത്തുവരുകയാണെന്നും മന്ത്രി നിയമസഭയെ അറിയിക്കുന്നു. ഇലക്ഷന്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നീട് ഈ റോഡിനെ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. രണ്ട് ഭരണകക്ഷി എം.എല്‍.എമാരുടെ മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡായിട്ടു പോലും ‘ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രം ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ റോഡ് നവീകരണത്തിനായി എം.എല്‍.എ.മാരുടെ ഭാഗത്തു നിന്നോ മന്ത്രിയുടെ ഭാഗത്തു നിന്നോ യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല എന്ന് ബിജെപി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പഞ്ചായത്ത് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി ബാബുരാജ് പറഞ്ഞു. ശില്പശാലയില്‍ പ്രമോദ് വര്‍ണ്ണം അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീ.ബളാല്‍ കുഞ്ഞിക്കണ്ണന്‍, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ട മാണി ,പിസി പത്മനാഭന്‍, അഡ്വ. കെ.കെ.. രാജഗോപാല്‍, സി കെ സുകുമാരന്‍, ചന്ദ്രന്‍ പൈക്ക, വിനോദ് തലയടുക്കം എന്നിവര്‍സംസാരിച്ചു.

error: Content is protected !!