കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്റെ മുഖം മാറുന്നു. റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടം പുതുക്കി പ ണിയുന്നതിനൊപ്പം തന്നെ പുതിയതായി നിര്‍മ്മിച്ചിട്ടുള്ള പാര്‍ ക്കിംഗ്ഏരിയയിലേക്ക് മഴ കൊള്ളാതെ പോകാന്‍ മേല്‍ക്കൂര യോടു കൂടിയുള്ള നടപ്പാത പണിയും.
സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ് ഉയര്‍ത്തി വീതി കൂട്ടി കോണ്‍ക്രീറ്റ്‌ചെയ്യും.ഇതിനോടൊപ്പം തന്നെ ഈ ഭാഗത്തുള്ള ഡ്രൈ നേജ് നിര്‍മ്മാണവും പൂര്‍ത്തികരിക്കും. ഇതിനായി നാലു കോടി രൂപയാണ് റെയില്‍വേ എന്‍ജിനീയര്‍ വിഭാഗം അതോറിറ്റി മാറ്റിവെച്ചിട്ടുള്ളത്.
ഡിസംബറില്‍ ഇതിന്റെ പ്രവര്‍ ത്തികള്‍ ആരംഭിക്കും.റെയില്‍ വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാ ഗത്തായി നാലാമത്തെ പ്ലാറ്റ് ഫോം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.നാലാം പ്ലാറ്റ്‌ഫോം പൂര്‍ത്തീകരിച്ചാല്‍ കണ്ണുരില്‍ യാത്ര അവസാനിപ്പിക്കുന്ന
പല ട്രെയിനുകളെയും കാഞ്ഞങ്ങാട് വരെ എത്തിക്കാന്‍ സാധിക്കും. റെയില്‍വെ സ്റ്റേ ഷന്റെ വടക്കു ഭാഗത്തായി പണിയുന്ന രണ്ടാമത്തെ റെയില്‍വെ മേല്‍ നടപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ രണ്ടാം പ്ലാറ്റ് ഫോമില്‍ നിന്നുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രണ്ടരക്കോടിയോളം രൂപ ചെലവിലാണ് നിലവില്‍ സ്റ്റേഷന്റെ തെക്കുഭാഗത്തെ മേല്‍ നടപ്പാലത്തിന് പുറമെ രണ്ടാം
മേല്‍ നടപ്പാലം പണിയുന്നത്.പണി തീരുന്നതോടെ ലിഫ്റ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ എടുത്തുവരുന്നുണ്ട്.
ഹൈദരാബാദുകാരനായ വെങ്കി ട്ടരമണക്കാണ് പുതിയ മേല്‍ നടപ്പാലത്തിന്റെ കരാര്‍ നല്‍കി യിട്ടുള്ളത്. മണ്ണ് പരിശോധന നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. മേല്‍പ്പാലത്തിലൂടെ നടന്ന് പ്ലാ റ്റ്‌ഫോമുകളിലേക്കും പുറത്തേക്കും കടക്കാനാവും.കോട്ടച്ചേരിയില്‍ നിന്ന് ആവിക്കര കടപ്പുറം ഭാഗങ്ങളിലേക്കും തിരിച്ചും നടന്നു പോകാനുള്ള സംവിധാനമാണ് പുതുതായി പണിയുന്ന മേല്‍ നടപ്പാലത്തിലുള്ളത്.നിലവിലുള്ള ഒന്നാം പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്തെ മേല്‍ നടപ്പാലത്തിലൂടെ ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്ന് രണ്ടും മൂന്നും പ്ലാറ്റ് ഫോമിലേക്കുള്ള നടവഴികള്‍ മാത്രമാണുള്ളത്. എന്നാല്‍ പ്ലാറ്റ് ഫോമിലിറങ്ങാതെ പുറത്തേക്ക് കടക്കാനുള്ള സംവിധാനത്തോടെയുള്ള മേല്‍നടപ്പാലം വളരെ അപൂര്‍വ്വ മായെ റെയില്‍വെ അനുവദി ക്കാറുള്ളു.2024 ല്‍ തിരുവോണത്തിന്റെ തലേന്നാളായ ഉത്രാടനാളില്‍ പാളം മുറിച്ചു കടക്കവേ മുന്ന് സ്ത്രീകള്‍ ട്രെയിനിടിച്ച് മരിച്ച സംഭവവും ഉണ്ടായതോടെയാണ് വടക്കു ഭാഗത്ത് കൂടി മേല്‍ നടപ്പാലം വേണമെന്ന ആവശ്യം ശക്തമായത്
