സംഭാവന ചോദിച്ച് എത്തിയ ആള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണുമായി കടന്ന് കടന്നു കളഞ്ഞു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫോണ്‍ തിരികെ എത്തിച്ചു നിലേശ്വരം പോലീസ്

നീലേശ്വരം :സംഭാവന ചോദിച്ച് എത്തിയ ആള്‍ ഡോക്ടറുടെ മൊബൈല്‍ ഫോണുമായി കടന്ന് കടന്നുകളഞ്ഞു. നീലേശ്വരം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ ദിലീഷ് പള്ളിക്കൈ, സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ് എന്നിവര്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫോണ്‍ വീണ്ടെടുത്തു. ഇന്നലെ രാവിലെയാണ് നീലേശ്വരം പെട്രോള്‍ പമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന ഡോ. കെ.സി.കെ രാജയുടെ ക്ലിനിക്കില്‍ സംഭാവന ചോദിച്ച് എത്തിയ ആള്‍ ഡോക്‌റുടെ വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ തന്ത്ര പൂര്‍വം കൈക്കലാക്കി സ്ഥലം വിട്ടത്. രാവിലെ ക്ലിനിക്കില്‍ വന്ന ആള്‍ ആയിരിക്കും ഫോണ്‍ എടുത്തതെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ ഉടന്‍ നീലേശ്വരം സ്റ്റേഷനില്‍ പരാതിയുമായി ചെന്നു. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ പയ്യന്നൂരില്‍ വെച്ച് ഫോണ്‍ സ്വിച്ച് ഓഫാക്കിയതായി കണ്ടെത്തി. ഡോക്ടര്‍ക്ക് പരിചയമുള്ള മറ്റൊരാളുടെ സഹായത്തോടെ വന്നയാളെ കുറിച്ച് മനസിലായി. ഇയാളെ
ബന്ധപ്പെട്ടപ്പോള്‍ കണ്ണൂരിലെത്തിയിരുന്നു. പോലീസ് ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ആദ്യം ഒഴിഞ്ഞു മാറി. പോലീസ് നിലപാട് കടുപ്പിച്ചതോടെ ഫോണ്‍ എടുത്തയാള്‍ തന്നെ മണിക്കൂറുകള്‍ക്കകം കണ്ണൂരില്‍ നിന്നും ഫോണ്‍ നീലേശ്വരത്തെത്തിച്ചു. കേസ് വേണ്ടയെന്ന് ഡോക്ടര്‍ പറഞ്ഞതോടെ പോലീസ് നടപടി ഒഴിവാക്കി ഇയാളെ പറഞ്ഞു വിട്ടു. സംഭാവനക്കെത്തിയ ആള്‍ക്ക് ഡോക്ടര്‍ 800 രൂപ സംഭാവന നല്‍കിയിരുന്നു. പോലീസിന്റെ അന്വേഷണ മികവിന് നന്ദി പറഞ്ഞ് ഡോക്ടര്‍ ഫോണ്‍ ഏറ്റുവാങ്ങി മടങ്ങി.

error: Content is protected !!