കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി തുളിച്ചേരി വയലില്‍ ശ്മശാനങ്ങളുടെ കൂമ്പാരമാകുന്നു . ഒരോ വര്‍ഷം കഴിയുമ്പോഴും വിവിധ സമുദായത്തില്‍ പ്പെട്ടവര് അവരുടെ ഇഷ്ടാനുസരണം ആരുടെയും അനുവാദമോ ചോദ്യങ്ങളോ ഇല്ലാതെ ശ്മശാനങ്ങള്‍ പണിയുകയും ശവങ്ങള് കൊണ്ട് വന്ന് ദഹിപ്പിക്കുകയും ചെയ്യുന്നു മിക്ക ശവങ്ങളും പൂര്‍ണ്ണമായും ദഹിപ്പിക്കാന്‍ പോലും നില്‍ക്കാതെ പോവുകയും ഇത് മൂലം പാതികരിഞ്ഞ ശവത്തിന്റെ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ക്ക് വീട്ടിനുള്ളില്‍പ്പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ‘ കുട്ടികള്‍ പുക ശ്വസിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ വരെ ഉണ്ടായി ഇതിനെയൊക്കെ പ്രതികരിക്കുമ്പോള്‍ സമുദായ നേതാക്കന് ഭീഷണിയുടെ സ്വരമാണ് നാട്ടുകാരോട് കാണിക്കുന്നത്. ഇപ്പോള്‍ തന്നെ പത്തോളം ശ്മശാനങ്ങള്‍ വിവിധ ജാതിക്കാരുടെതായ് ഇവിടെ ഉള്ളത് അതുകൊണ്ട് തന്നെ ഇനിയൊരു ശ്മശാനം ഈ നാട്ടില്‍ വേണ്ട എന്ന നിലപാടില്‍ ആണ് ഇത്തരമൊരു ജനകീയമാൊരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. ശ്മശാനത്തിനടുത്തു നടന്ന പൊതുയോഗത്തില്‍ നൂറോളം പേര് പങ്കെടുത്തു .നാട്ടുകാരുടെ നേത്വത്ത്വത്തില്‍ ഒപ്പ് ശേഖരിച്ച് വിവിധ വകുപ്പുകള്‍ക്ക് പരാതിയും നല്കിയിരിക്കുകയാണ്നാട്ടുകാര്’
