മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി അഖണ്ഡ ഭാരത സനാതന സന്ത്‌സമിതി ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു

കാഞ്ഞങ്ങാട് : മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി അഖണ്ഡ ഭാരത സനാതന സന്ത്‌സമിതി ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു..അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മഹാമണ്ഡലേശ്വര്‍ സ്വാമി ഓം ശ്രീ വിദ്യാനന്ദ സരസ്വതി പെരിയ ശ്രീ ശൈലം ദേവീക്ഷേത്ര തന്ത്രിയും പെരിയ , മംഗലാപുരം ഓംശ്രീ മഠം ഗുരുജീയുമാണ്. അഖില ഭാരതീയ സന്ത്‌സമിതി കര്‍ണാടക പ്രദേശ് അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.സനാതന ധര്‍മ്മസംരക്ഷണത്തിന് വേണ്ടി ഹൈന്ദവ ആചാര അനുഷ്ഠാന ശക്തിപ്പെടുത്തുന്നതിനും ഭാരതത്തിന് അകത്തും പുറത്തും ഉള്ള വ്യത്യസ്ത സമ്പ്രദായങ്ങളിലും പരമ്പരകളിലും ഉള്ള മുഴുവന്‍ സന്യാസിമാരുടെയും കൂട്ടായ്മയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട അഖണ്ഡ ഭാരത സനാതന സന്ത്സമിതി. തമിഴ്‌നാട് മുതല്‍ കാശ്മീര്‍ വരെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി അധ്യക്ഷന്‍ മാരെയും തിരഞ്ഞെടുക്കപ്പെട്ടു ജില്ലാ താലൂക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ സന്യാസിമാരെ സംഘടിപ്പിച്ച് ഹൈന്ദവ സംസ്‌കാരം സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം.സംഘടനയുടെ സഹ അധ്യക്ഷയായി മംഗലാപുരം ഓം ശ്രീമഠം മഠാധിപതി. മാതാ ശ്രീ ഓം ശിവജ്ഞാനമയി സരസ്വതിയെയും. ഉപ അധ്യക്ഷനായി കുഡഗ് മഞ്ജുനാഥ ക്ഷേത്രം രാജേഷ് നാഥ് ഗുരുജിയെയും, ഖജാന്‍ജിയായി കന്യാന കണിയൂര്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം സ്വാമി മഹാബലാനന്ദ സരസ്വതിയെയും. മുഖ്യ കാര്യദര്‍ശിയായി തപസ്യ സംസ്ഥാന അധ്യക്ഷന്‍ അവദൂത് കവിരാജ് ഗുരുജിയെയും. സംഘടനാ കാര്യദര്‍ശിയായി ബാംഗ്ലൂര്‍ ദോഡബല്ലാ പൂര്‍ മഠം മഠാധിപതി നിശ്ചല നിരഞ്ജന്‍ ദേശീകേന്ദ്, സ്വാമിജിയെയും പതിനൊന്ന് അംഗ ദേശീയ സമിതിയെയും തിരഞ്ഞെടുത്തു. സംഘടനയുടെ അന്തര്‍ദേശീയ കോര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം ചെങ്കോട്ടു കോണം രാമദാസ മിഷന്‍ ആശ്രമം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയെയും. ദേശീയ കോര്‍ഡിനേറ്റര്‍ ആയി പാലക്കാട് മങ്കര അയ്യപ്പ സേവാസമാജം ആവാഹന അഗാഡ ദക്ഷിണ ഭാരത മഹിമണ്ഡലേശ്വര്‍ ഡോക്ടര്‍ പ്രഭാകരാനന്ദ സരസ്വതി സ്വാമിജിയെയും തെരഞ്ഞെടുത്തു.

error: Content is protected !!