മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ക്രിമിനലുകള്‍ കീഴടക്കി: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാഞ്ഞങ്ങാട്:കേരളത്തില്‍ ക്രമസമാധാനം പാലിക്കേണ്ട പോലീസ് സേനയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കയറൂരി വിട്ടിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കുറ്റപ്പെടുത്തി. പോലീസ് സേനയില്‍ ഐ.പി.എസുകാരടക്കംആയിരത്തോളം ക്രിമിനലുകളുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ക്രിമിനലുകള്‍ കയ്യടക്കിയിരിക്കുകയാണെന്നും കെ.പി.സി.സി ആഹ്വാനപ്രകാരം പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ നടത്തുന്ന ജനകീയ പ്രതിഷേധ സദസ്സിന്റെ ജില്ലാ തല ഉല്‍ഘാടനം ഹോസ്ദുര്‍ഗില്‍ നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ ബേളൂര്‍ ആദ്ധ്യക്ഷം വഹിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.വി.സുരേഷ് മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ ബാലകൃഷ്ണന്‍ പെരിയ,പി.സി.സുരേന്ദ്രന്‍ നായര്‍ ,വിനോദ് ആവിക്കര, യു.വി.എ റഹ്‌മാന്‍,അശോക് ഹെഗ്‌ഡെ, പി.വി.തമ്പാന്‍, ടിറ്റോ ജോസഫ് , കെ.പി.മോഹനന്‍ ,ഷിജോ അമ്പാട്ട്,പ്രവീണ്‍ തോയമ്മല്‍, എന്‍.കെ. രത്‌നാകരന്‍,പ്രമോദ് കെ.റാം,സുരേഷ്ബാബു,പി.വി.വേണുഗോപാല്‍,വി.നാരായണന്‍ , നാരായണന്‍ കീക്കാംകോട്ട് ,ചന്ദ്രന്‍ ഞാണിക്കടവ്,ഷിബിന്‍ ഉപ്പിലിക്കൈ, വിജയലക്ഷ്മി, വിമല കുഞ്ഞികൃഷ്ണന്‍,രമ വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് കൊട്രച്ചാല്‍ സ്വാഗതവും എക്കാല്‍ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!