മുള്ളന്‍ പന്നിയുടെ മുള്ള് കുടുങ്ങി അവശ നിലയിലായ പെരുമ്പാമ്പിനെ രക്ഷിച്ചു ഫോറസ്റ്റ് ഓഫീസില്‍ ഏല്‍പ്പിച്ചു

കോളംകുളം : വയലിന് സമീപത്തെ കമുങ്ങിന്‍ തോട്ടത്തില്‍ പുല്ല് അറിയുവാന്‍ പോയപ്പോള്‍ അവശ നിലയില്‍ കണ്ട പെരുംമ്പാമ്പിനെ കോളംകുളത്തെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് രക്ഷിച്ചു പരപ്പ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പുല്ലരിയാന്‍ പോയ ആള്‍ക്കാര്‍ ചുരുണ്ട് കിടന്ന പാമ്പിനെ ശ്രദ്ധിച്ചപ്പോള്‍ ദേഹം മുഴുവന്‍ മുള്ളന്‍ പന്നിയുടെ മുള്ളു കയറിയതായി മനസിലാക്കുകയും മുള്ളുകള്‍ മാറ്റി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിക്കുകയും പരപ്പ റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി കൊണ്ടു പോവുകയും ചെയ്തു. കോളംകുളത്തെ ഉണ്ണി, സന്തോഷ്, ജയചന്ദ്രന്‍, ഹരീഷ്, രവി, ദാമോദരന്‍, തമ്പാന്‍ എന്നിവര്‍ ചേര്‍ന്നാണ് പാമ്പിനെ രക്ഷിച്ചത്. മുള്ളന്‍പന്നിയെ വിഴുങ്ങുവാന്‍ ശ്രമിച്ചപ്പോള്‍ മുള്ള് കയറിയതാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോളംകുളത്തെ പ്രദേശങ്ങളായ ഓമനങ്ങാനം, പെരളം മങ്കൈമൂല, പുലയനടുക്കം, കാളമൂല, പന്നി, കുരങ്ങ്, മയില്‍, കുറുക്കന്‍ തുടങ്ങിയ വന്യ മൃഗ ശല്യത്തിനിടയില്‍ പാമ്പുകളുടെ ശല്യവും വനത്തിനോട് ചേര്‍ന്ന പ്രദേശം ആയ കോളംകുളത്ത് കൂടി വരുകയാണ്. അഞ്ചു പൊതിപാട് പാട ശേഖരത്തില്‍ പന്നി ശല്യം ആയതിനാല്‍ മൂന്ന് വര്‍ഷമായി കര്‍ഷകര്‍ നെല്‍കൃഷി എറക്കാതെ. അത് പോലെ തന്നെ വര്‍ഷങ്ങളായി റബര്‍ ടാപ്പിംഗ് നടത്താതെയും കൃഷിയിടം വെറുതെ ഇട്ട ഒരുപാട് കര്‍ഷകര്‍ ഇവിടെയുണ്ട് .2 മാസം മുന്‍പും പെരുംമ്പാമ്പിനെ പിടിച്ചു ഫോറസ്റ്റില്‍ ഏല്‍പ്പിച്ചിരുന്നു.

error: Content is protected !!