കാഞ്ഞങ്ങാട്:പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തു ചെമ്മട്ടംവയല്‍ മഴുക്കട ശ്രീ തീക്കൂട്ടി അറേക്കല്‍ ദേവസ്ഥാനം മാതൃസമിതി നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിളവ്. ദേവസ്ഥാനം അംഗങ്ങളുടെ വീടുകളില്‍ തിരുവോണനാളില്‍ തനത് പൂക്കള്‍ ഉപയോഗിച്ച് പൂക്കളം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് മല്ലിക കൃഷി ആരംഭിച്ചത്.മഞ്ഞ,ഓറഞ്ച്,വാടാര്‍ മല്ലിക തുടങ്ങിയ പുഷ്പങ്ങളാണ് മാതൃസമിതിയുടെ നേതൃത്വത്തില്‍ കൃഷി നടത്തിയത്.പുല്ലൂര്‍ പെരിയ ആഗ്രോ സര്‍വീസില്‍ നിന്നും അഞ്ചു രൂപ നിരക്കില്‍ ലഭിച്ച 400 ചെടികളാണ് കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ച് കൃഷി നടത്തിയത്.ദേവസ്ഥാനം മാതൃസമിതി അംഗങ്ങള്‍ അവരുടെ ജോലിയുടെ ഇടവേളയിലാണ് കൃഷി പരിപാലിച്ചത്.പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തിയ കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദേവസ്ഥാനം മാതൃസമിതി.ഉത്സവാന്തരീക്ഷത്തില്‍ നടന്ന വിളവെടുപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി വി അര്‍ജിത ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് നഗരസഭ കൃഷിഭവന്‍ ഫീല്‍ഡ് ഓഫീസര്‍ പി രമേഷ്‌കുമാര്‍പദ്ധതി വിശദീകരണം നടത്തി .ദേവസ്ഥാനം പ്രസിഡണ്ട് എം ദാക്ഷായണി അധ്യക്ഷത വഹിച്ചു.എം കുഞ്ഞമ്പു പൊതുവാള്‍,രാമകൃഷ്ണന്‍ ഉപ്പിലിക്കൈ, എന്നിവര്‍ സംസാരിച്ചു.ദേവസ്ഥാനം സെക്രട്ടറി എം രതീഷ് സ്വാഗതവും എം പത്മാവതിനന്ദിയും പറഞ്ഞു
