മുഹമ്മദ് റിയാസും അബൂബക്കറും സേവനം വിസ്മയമാക്കിയ ഹജ്ജ് വളണ്ടിയര്‍മാര്‍

വര്‍ഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് സ്വജീവിതങ്ങള്‍ കൊണ്ട് വിളംബരപ്പെടുത്തിയാണ് മുഹമ്മദ് റിയാസ്, അബൂബക്കര്‍എന്നിവര്‍ 2025 മെയ് മാസം 29 ന്ന് പുറപ്പെട്ട അവസാന ഹജ്ജ് ഫ്‌ലൈറ്റില്‍ കേരള സംസ്ഥാന ഇന്‍സ്പെക്ടര്‍മാറായിരുന്ന ഇരുവരും അത്രമേല്‍ വിശാലമായ കര്‍മ്മ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സേവനം ആരാധനയായിക്കണ്ട ഇരു ഇന്‍സ്‌പെക്ടര്‍മാരും കാരുണ്യം കൊണ്ട് ചരിത്രമെഴുതുകയും 179 പേരടങ്ങുന്ന ഓരോ ഹജ്ജാജികളെയും ഒരെപോലെ അനിതരസാധാരണമായ സാത്വികഭാവം നിലനിര്‍ത്തി റബ്ബിന്റെ അതിഥികളായ ഞങ്ങളോരോരത്തരുടെയും യാത്രായിലുടനീളമുള്ള കിതപ്പുകളിലും സഹായഹസ്തങ്ങളുമായി ഇരുവരും എങ്ങിനെ കൂടെ നിന്നുവെന്നും അതില്‍ തങ്ങളെതന്നെ അടയാളപ്പെടുത്തിയെന്നും സാക്ഷ്യപ്പെടുത്തുന്ന രണ്ട് ട്രെയിനര്‍മാര്‍ ഞങ്ങളോടൊപ്പമുണ്ടായത്.മെയ് 29ന്ന് അര്‍ദ്ധരാത്രിയില്‍ പുറപ്പെട്ട വിമാന യാത്രായിലാണ് ഞങ്ങള്‍ പുറപ്പെട്ടത്.ഹജ്ജ് യാത്ര തുടങ്ങിയത് മുതല്‍ കൃത്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിയ മുഹമ്മദ് റിയാസ് അബൂബക്കര്‍ എന്നിവര്‍ ഏറ്റെടുത്ത ദൗത്യം വളരെ ഭംഗിയായി ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു. ഹജ്ജ് ഗ്രൂപ്പിലുള്ള എല്ലാവരോടും വിനയാന്യന്നോരായി സഹായം വേണമെങ്കില്‍ വിളിക്കണമെന്നും, ക്ഷീണമൊ വല്ലായ്മയോ ഉണ്ടെങ്കില്‍ അറീക്കണമെന്നും, ഭക്ഷണത്തിന്റെയും മരുന്നിന്റെയും ആവിശ്യകതയെ കുറിച്ച് നിരന്തരം ശ്രദ്ധിക്കുകയും, തിരക്കേറിയ ജംറയിലെ സ്ഥലമായാലും അറഫാമൈതാനത്തില്‍നിന്ന് മുസ്ദ്ധലിഫയിലേക്കുള്ള യാത്രക്കിടയിലും കല്ലേറ് കഴിഞ്ഞ് മിനായിലേക്കുള്ള യാത്രയിലും കൃത്യമായ സൂചനകള്‍ നല്‍കിയ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസ് സാറിന്റെറെയും അബൂബക്കര്‍ എന്നിവരുടെ നിസ്തുല്യമായ ജീവിത മാതൃകകള്‍ വിസ്മൃതിയുടെ മാറാല കെട്ടാനാനുവദിക്കാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട മഹത്തായ പ്രവര്‍ത്തനമാണ്.എല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം ഓര്‍ത്ത് മുഹമ്മദ് റിയാസ് മാസ്റ്ററുടെയും അബൂബക്കര്‍ എന്നിവരുടെ മികവാര്‍ന്ന സാന്നിധ്യത്തെ നന്ദിയോടെ സ്മരിക്കുകയാണ്.We are proud of you. നേര്‍ കാഴ്ചയ്‌ലൂടെ അനുഭവസ്ഥയിലൊരുവനായ നിങ്ങളിലൊരുവാന്‍* മുസ്തഫസി.എച്ച്.*കാഞ്ഞങ്ങാട്.*

error: Content is protected !!