വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മംഗലാപുരം വിമാന ദുരന്തത്തിലെ ഇരകള്‍ നഷ്ട പരിഹാരത്തിനായി നിയമയുദ്ധത്തില്‍

കാഞ്ഞങ്ങാട്: രാജ്യം അഹമ്മദബാദില്‍ വിമാന ദുരന്തത്തിന്റെ വാര്‍ത്തകള്‍ കണ്ണീരോടെ കേള്‍ക്കുമ്പോള്‍ ഇപ്പോഴും മതിയായ നഷ്ട പരിഹാരത്തിനായി നിലവിലുള്ള എയിറിന്ത്യ മാനേജ്മെന്റായ ടാറ്റയുമായി നിയമ യുദ്ധത്തിലാണ്. വി മാനം ഇന്‍ഷൂര്‍ ചെയ്ത കമ്പനിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയ എയര്‍ ഇന്ത്യാ എക്പ്രസ് അധികൃതര്‍, മരി ച്ചുക്യാപ്റ്റന്‍ ഉള്‍പ്പെടെ വിമാന ജോലിക്കാരുടെ ആശ്രിതര്‍ക്ക് നഷ് പരിഹാരത്തുക നല്‍കിയെങ്കിലും ജീവന്‍ പൊലിഞ്ഞ യാത്രികരുടെ ആശ്രിതരെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ആശ്രിതരുടെ നേതൃ ത്വത്തില്‍ കമ്മിറ്റി രൂ പീകരിച്ച് ഹൈക്കോ ടതിയെ സമീപിച്ചത്. ഹൈക്കോടതി സിം ഗിള്‍ ബെഞ്ച് ആശ്രി തര്‍ക്ക് അനുകൂല ഉത്തരവിറക്കിയെങ്കിലും വിമാനക്കമ്പനി ഇന്‍ഷുര്‍ തുക നല്‍ കുന്നതിന് ഏല്‍പി ച്ച മുംബൈയിലെ മുല്ല ആന്‍ഡ് മുല്ല കമ്പ നിയും എയര്‍ ഇന്ത്യ എക്സ്പ്രസും ഉത്തരവിനെതിരേ ഡി വിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡി വിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തതോടെ ആശ്രി തര്‍ സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അപകടം നടന്ന സമയത്ത് അയാട്ട നിയമപ്രകാരം മരിച്ചുവര്‍ക്ക് 75 ലക്ഷം രൂപയും ബാ ഗേജ് ഉള്‍പ്പെടെയുള്ള നഷ്ടങ്ങള്‍ക്ക് ഉചിത നഷ്ടപരിഹാരവും നല്‍കേണ്ടതുണ്ട്. എന്നാല്‍, സര്‍ക്കാ രും കമ്പനിയും ചേര്‍ന്ന് ഇടനില ക്കാരെ വച്ച് നിയമപ്രകാരമുള്ള തു കയുടെ പകുതിയിലും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത് കബളിപ്പിക്കാനാണ് ശ്രമിച്ചത്. പരമോന്നത കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മരിച്ചവരുടെ വയോധികരും വിധവകളും കൗ മാരക്കാരുമായ ആശ്രിതര്‍. കൃത്യമായ നഷ്ട പരിഹാരം ആവിശ്യ പ്പെട്ട് വിക്ടിംസ് അസോസി യേഷ ന്റെ നേതൃത്വത്തില്‍ 2010 സെപ്തംബറിലാണ് കേസ് ആരംഭിച്ചത്.നഷ്ടപരിഹാരം നല്‍കണം എന്ന വിധി വ ന്നെങ്കിലും ഹൈ ക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. തുടര്‍ന്ന് കോഴിക്കോട് വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വാങ്ങി ക്കൊടുക്കാന്‍ മുന്‍ കയ്യെടുത്ത ആരിഫ് അസോസിയേഷനുമായി ചേര്‍ന്നാണ് സംഘടന ഇപ്പോള്‍ കേസ് നടത്തുന്നുണ്ട്. 42 പേര്‍ക്ക് വേണ്ടിയാണ് നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ കേസ് നടക്കുന്നതെന്നാണ് മംഗ്ലൂരു എയര്‍ക്രാഫ്റ്റ് വിക്റ്റിംസ് അ സോസിയേഷന്‍ പ്രസിഡന്റ് നാരായണന്‍ നായര്‍ കലിങ്കം പറഞ്ഞു. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപലാണ് അഭിഭാഷകനായി ഇവര്‍ക്കായി സുപ്രിം കോടതിയിലെത്തുന്നത്.

error: Content is protected !!