കൊച്ചി മെട്രോയ്ക്കായി മടിക്കൈയില്‍ 50 ഏക്കറില്‍ സൗരോര്‍ജ പ്ലാന്റ്

കോട്ടപ്പാറ : കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ മടിക്കൈയില്‍ സൗരോര്‍ജ പ്ലാന്റോരുങ്ങുന്നു. പ്ലാന്റ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കൈ പഞ്ചായത്തില്‍ അമ്പലത്തുകര വില്ലേജില്‍ 50 ഏക്കര്‍ ഭൂമി അനുവദിച്ചു. 32.05 ലക്ഷം രൂപ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. സര്‍ക്കാര്‍ അനുവദിച്ച കാരാക്കോട് കുണ്ടറ തോര കൊച്ചിയിലാണ് പ്ലാന്റ് സ്ഥാപിക്കുക. മടിക്കൈ പഞ്ചായത്തിലെ അമ്പലത്തുകര വില്ലേജില്‍ കാരാക്കോട്, വെള്ളൂട, നെല്ലിയടുക്കം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായും
ജാക്‌സണ്‍ എന്‍ജിനീയറിങ് കമ്പനിയും പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ ആസ്റ്റര്‍ മിംസ്, ഹരിയാനയിലെ സ്വകാര്യ കമ്പനിയും ഈ മേഖലകളില്‍ ഇപ്പോള്‍ തന്നെ ഏതാനും സൗരോര്‍ജ വൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി 250 മെഗാവാട്ട് മിനി സബ്‌സ്റ്റേഷന്‍ കൂടി കാരാക്കോട് പ്രവര്‍ത്തിച്ചിരുന്നുണ്ട്. ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന വിജനമായ പാറപ്രദേശങ്ങള്‍ ഏറെയുണ്ട്. ഈ സ്ഥലങ്ങളിലാണ് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. തോര കൊച്ചിയില്‍ കൊച്ചി മെട്രോയുടെ കീഴില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പ്ലാന്റില്‍ നിന്നു കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കുന്ന അത്രയും വൈദ്യുതി കൊച്ചിയില്‍ കെഎസ്ഇബിയുടെ ഗ്രിഡില്‍ നിന്നു മെട്രോയ്ക്ക്നല്‍കാനാണ്ധാരണ.

error: Content is protected !!