മാവുങ്കാൽ: വിമാനദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായർ സമൂഹമാധ്യമത്തിൽ അവഹേളിച്ച ഡെപ്യുട്ടി തഹസില്‍ദാര്‍ എ.പവിത്രന്റെ മാവുങ്കാലുള്ള തറവാട് വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. അജാനൂര്‍ ഈസ്റ്റ് ഏരിയ കമ്മറ്റിയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഡിവൈഎസ്പി ബാബുപെരിങ്ങേത്ത്, ഇന്‍സ്‌പെക്ടര്‍ പി.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാര്‍ച്ച് വഴിയില്‍ തടഞ്ഞു. ബി ജെ പി മുന്‍ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ മനസാക്ഷ്യയെ മുറിവേൽപ്പിക്കുന്ന സാമൂഹ്യതിന്മയാണ് പവിത്രൻ്റെ മനസ്സ്. സാമൂഹ്യ മാധ്യമങ്ങളിലൂടൈ സ്ത്രീത്വത്തിനെതിരെ കുപ്രചരണം നടത്തുന്ന ഇത്തരത്തിലുള്ള മുഴുവൻ സാമൂഹ്യദ്രോഹികൾക്കും ഇത് ഒരു പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസാദ് മിഥില അധ്യക്ഷനായി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് സൗത്ത് ജനറൽ സെക്രട്ടറി പി.പദ്മനാഭന്‍,ബിജെപി ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍, മണ്ഡലം സെക്രട്ടറിമാരായ വൈശാഖ് മാവുങ്കാല്‍,എം.പ്രദീപ്കുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, പഞ്ചായത്ത് അംഗങ്ങളായ എന്‍.വി.മധു, കെ.ആര്‍.ശ്രീദേവി, സുനിത പള്ളോട്ട്, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗംഗാധരൻ രാംനഗർ എന്നിവര്‍ സംസാരിച്ചു. ജിതേഷ് രാംനഗർ, അഭിലാഷ് അത്തിക്കോത്ത്, കൃഷ്ണപ്രസാദ്, ബിജു നാലപ്പാടം, ശ്രീനേഷ് വാഴക്കോട് എന്നിവർ പ്രകടനത്തിൽ നേതൃത്വം നൽകി.
വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കണം: ബിജെപി
