കാഞ്ഞങ്ങാട് :അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിത നായരെയും ഒരു സമുദായത്തെയും ആക്ഷേപിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്യും. പടന്നക്കാട് തീര്‍ത്ഥകര ഹൗസിങ് കോളനിയില്‍ താമസിക്കുന്ന വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെയാണ് ജില്ലാ ഭരണകൂടം നടപടിക്ക് ശുപാര്‍ശ ചെയ്ത്. ഇത് സംബന്ധിച്ച ഉത്തരവുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ജില്ലാ കളക്ടര്അറിയിച്ചു.
നേരത്തെ എം എല്‍ എ ഇ. ചന്ദ്രശേഖരന് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സംഭവവും ഏറെ വിവാദമായിരുന്നു. ഇതിനെതിരെ എംഎല്‍എ കളക്ടര്‍ക്ക് അടക്കം പരാതി നല്‍കുകയും ഇതിന്റെ പേരില്‍ നടപടി നേരിടുകയും ചെയ്തിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ അധിക്ഷേപിച്ചെന്ന് കാണിച്ച് നിരന്തരം പരാതി നല്കുന്ന വ്യക്തിയാണ് ഇയാള്‍. ഒന്നിലധികം തവണ ഇയാള്‍ സസ്പെന്ഷന് നേരിട്ടിട്ടുണ്ട്. സസ്പെന്ഷന് കഴിഞ്ഞു ഒരു മാസം മുമ്പാണ് ഇയാള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.
