അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാ?ഗത്തില്‍ പെട്ട വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. പറന്നുയര്‍ന്ന് ഉടന്‍ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടന്‍ പൈലറ്റ് ‘മെയ് ഡേ’ അപായ സിഗ്നല്‍ എയര്‍ ട്രാഫ്ക് കണ്ട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തില്‍പെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് ഡിജിസിഎ (Directorate General of Civil Aviation) അറിയിക്കുന്നത്.
വിമാനത്തിന് പതിനൊന്ന് വര്‍ഷം പഴക്കം
ദേശീയ ദുരന്ത നിവാരണസേനയുടെ മൂന്ന് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്, മൂന്ന് ടീമുകള്‍ കൂടി സ്ഥലത്തേക്ക്
കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അഹമ്മദാബാദിലേക്ക് തിരിച്ചു.
വിമാനം പറത്തിയത് പരിചയസമ്പന്നരായ പൈലറ്റുമാര്‍
വിമാനത്തില്‍ ഒരു മലയാളി യാത്രക്കാരനുള്ളതായി സംശയം
കേന്ദ്ര ആഭ്യന്തരമന്ത്രി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.
വിമാനത്തില്‍ യാത്രക്കാരായി 52 യുകെ പൗരര്‍
വിമാനത്തില്‍ പതിനൊന്ന് കുട്ടികളും രണ്ട് നവജാതശിശുക്കളും.
ഗുരുതരമായി പരിക്കേറ്റ വിജയ് രൂപാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരില്‍ ഒരു കാനഡ പൗരനും ഏഴ് പോര്‍ച്ചുഗീസുകാരും.
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡുവുമായി സംസാരിച്ചു.
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി

