കേരളാ കടല്‍ തീരത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന കപ്പല്‍ ദുരന്തത്തില്‍ കഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം സര്‍ക്കാറുകള്‍ നല്‍കണം; കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മീനാപ്പീസ് ഡി ഡി ഓഫീസിന് മുന്നില്‍ സഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഖിലേന്ത്യാ ജന.സെക്രട്ടറി ആര്‍ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തുള്ള ഫിഷറീസ് ഡയറക്ടറുടെ ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.അഖിലേന്ത്യ ജന: സെക്രട്ടറി ആര്‍ ഗംഗാധരന്‍ ഉല്‍ഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് കെ.കെ ബാബുവിന്റെ അദ്ധ്യക്ഷനായി. ചരക്ക് കപ്പല്‍ കേരള തീരത്ത് മുങ്ങി കപ്പലില്‍ ഉണ്ടായ രാസവസ്തുക്കള്‍ കേരളത്തിന്റെ വിഴിഞ്ഞം മുതല്‍ ആലപ്പുഴ വരെ യുള്ള കടല്‍ തീരങ്ങളില്‍ ഗുരുതരമായപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി . മത്സ്യ തൊഴിലാളികളുടെ ജീവിതം വഴി മുട്ടി നില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. രാസവസ്തുക്കളും മറ്റു കടലില്‍ അലിഞ്ഞുചേര്‍ന്ന് നില്‍ക്കുന്നു.

മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്ന് മല്‍സ്യ കിട്ടുന്ന സീസണ്‍ സമയമാണ് ഇത്. ഈ സഹചര്യത്തില്‍ എങ്ങനെ മീന്‍പിടിക്കാന്‍ കടലില്‍ പോകും , 15 ദിവസത്തിനുള്ള ല്‍ രണ്ടാമത്തെ കപ്പലും 150 കണ്ടെ നെറും മായി സ്വയം തീപിടിച്ച ‘കൊണ്ട് അപകടത്തില്‍ പെട്ടു . സ്വാഭാവികമായും . കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് ഏത് വഴിക്ക് നോക്കിയാലും ഏത് നിയമം നോക്കിയാലും സംസ്ഥാന സര്‍ക്കാരിന് കേസ് എടുക്കാം . കപ്പല്‍ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം , സംസ്ഥാന സര്‍ക്കാര്‍ കേസെടുത്താല്‍ കപ്പല്‍ കമ്പനി അന്താരാഷ്ട നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. അദാനിയും പിണറായിയും തമ്മിലുള്ള ഒത്തുകളിയാണ് കപ്പലുകള്‍ക്ക് ഇതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാത്തത്. ഇത് കാരണം മല്‍സ്യത്തൊഴിലാളികള്‍ കടലി ല്‍പോകാതെ വളരെ കഷ്ടതയിലും പട്ടിണിയിയുമാണ്. ആയതിനാല്‍ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ.കെ ജാഫര്‍ . മുഖ്യപ്രഭാക്ഷണം നടത്തി . കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍, സംസ്ഥാന ഭാരവാഹികളായ കെ. ബാലകൃഷ്ണന്‍, കെ രവീന്ദ്രന്‍,ശംഭു ബേക്കല്‍, മുത്തല കണ്ണന്‍ , ബി. സുധീന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ മാടായി, മനോഹരന്‍, ടി.വി. രാജു മുട്ടത്ത്,ബാബു മുത്തല, കെ പി ബാബു, കെ.മനോഹരന്‍, പ്രകാശന്‍ അഴിത്തല , പി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രദീപന്‍ തുരുത്തി സ്വാഗതവും എച്ച് ബാലന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!