കാസര്‍കോട്: 175 ലിറ്റര്‍ ഗോവന്‍ നിര്‍മിതവിദേശ മദ്യവുമായി യുവതി പിടിയില്‍. തെക്കില്‍ വള്ളിപ്ലാക്കല്‍ വീട്ടില്‍ വിനീത (36) ആണ്
എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. കേസിലെ ഒന്നാം പ്രതി പെരിയ നാലേക്കറ സ്വദേശി എന്‍ വിനോദ് കുമാറിനെ പിടികൂടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആണ് മദ്യശേഖരം കണ്ടെത്തിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ( ഗ്രേഡ് )സി.കെ.വി സുരേഷും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്. 20 കാര്‍ബോര്‍ഡ് പെട്ടികളിലായി 175.68 ലിറ്റര്‍ ഗോവ മദ്യമാണ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഒന്നാം പ്രതി വിനോദ് കുമാര്‍ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിലൂടെ 2484 ലിറ്റര്‍ ഗോവന്‍ മദ്യം കടത്തിയ കേസിലെ പ്രതിയാണ്. ഗ്രേഡ് പ്രിവന്റി മരായ കെ. നൗഷാദ്, കെ ആര് പ്രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, ടി വി അതുല്‍, വി വി ഷിജിത്ത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി റീന ടി വി ധന്യ എന്നിവരും പരിശോധക സംഘത്തില്ഉണ്ടായിരുന്നു.
175 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യവുമായി യുവതി പിടിയില്‍
