പാണത്തൂര്‍ : കൃത്യമായ ചികിത്സ ലഭിക്കാതെ പാണത്തൂരിലും പരിസരപ്രദേശങ്ങളിലും അലഞ്ഞു തിരിയുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന പാണത്തൂരിലെ സനിത ഇനി മഞ്ചേശ്വരം പാവൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയ ട്രസ്റ്റിന്റെ തണലില്‍. വര്‍ഷങ്ങളായി പാണത്തൂരിലും പരിസരപ്രദേശങ്ങളിലും അലഞ്ഞു തിരിയുന്ന സനിത ഒരു നിത്യ കാഴ്ച തന്നെയായിരുന്നു. നേരത്തേ ചില പുനരധിവാസ കേന്ദ്രത്തില്‍ സനിതയെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവിടുന്ന് തിരിച്ചു വരികയായിരുന്നു. പിന്നീട് മാസങ്ങളായി അലഞ്ഞ് തിരിയുകയായിരുന്ന സനിതയെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിബു പാണത്തൂര്‍, ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍ മഹേശ്വരി എന്നിവര്‍ ചേര്‍ന്ന് മഞ്ചേശ്വരം പാവൂരില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹാലയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള പുനരധിവാസ കേന്ദ്രത്തില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടുത്തെ ചികില്‍സയ്ക്ക് ശേഷം സനിതയെ മറ്റൊരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ്തീരുമാനം.
പാണത്തൂരിലെ സനിത ഇനി മഞ്ചേശ്വരം സ്‌നേഹാലയയുടെ തണലില്‍
