കാഞ്ഞങ്ങാട്ട് റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തും: ഡി ആര്‍ എം; സ്റ്റേഷന്റെ വടക്ക് ഭാഗത്ത് ലിഫ്‌റ്റോടു കൂടിയ മേല്‍നടപ്പാലം

കാഞ്ഞങ്ങാട്:റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ നടപടിയെടുത്ത് വരുന്നതായി പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി.

സ്റ്റേഷന്റെ വടക്കുഭാഗത്ത് പണിയാനുദ്ദേശിക്കുന്ന പുതിയ മേല്‍ നടപ്പാലത്തിലൂടെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാതെ തന്നെ പാലത്തിലൂടെ നടന്നുപോകാന്‍ നാട്ടുകാര്‍ക്ക് കൂടി സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്,ഒപ്പം നിലവിലുള്ള ലിഫ്റ്റിന് പുറമെ വടക്ക് ഭാഗത്ത് കൂടി ലിഫ്റ്റ് വേണമെന്ന ആവശ്യത്തിന് തല്‍സമയം ബി ആര്‍ എം അംഗീകാരം നല്‍കി.
സ്റ്റേഷന്റെ പടിഞ്ഞാറുള്ള ഒഴിവ് സ്ഥലത്ത് മേല്‍ക്കൂരയോട് കൂടിയ പാര്‍ക്കിംഗ് ഏരിയയ്ക്കും നടപടികള്‍ ഉണ്ടാവുമെന്നും ഡി ആര്‍ എം ഉറപ്പ് നല്‍കി.

നിലവില്‍ സ്റ്റേഷനില്‍ നടന്ന് വരുന്ന വികസന പ്രവര്‍ത്തനങ്ങളെ ഡി ആര്‍ എം നേതൃത്വത്തില്‍ വിലയിരുത്തി. സ്റ്റേഷന്‍ മാസ്റ്റര്‍ പി.കെ.പ്രശാന്ത്,പാസഞ്ചേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം, ബി ആര്‍ യു സി സി അംഗം പി.എം.നാസര്‍, പ്രസ് ഫോറം പ്രസിഡണ്ട് ഫസല്‍ റഹിമാന്‍, ഡെവപ്പ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, കെ.പി.മോഹനന്‍,അബ്ദുള്‍ സത്താര്‍ ആവിക്കര തുടങ്ങിയവര്‍ ചേര്‍ന്ന് ഡി ആര്‍ എമ്മിനെ വരവേറ്റു.
സ്റ്റേഷനിലെ പോരായ്മകളും പ്രശ്‌നങ്ങളും ഡി ആര്‍ എമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തു കയുണ്ടായി.കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിന്റെ സ്റ്റോപ്പ് പുന:സ്ഥാപിക്കുന്നതുള്‍പ്പെടെ ദീര്‍ഘദൂര ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന വിഷയവും ഡി ആര്‍ എമ്മുമായി ചര്‍ച്ച നടത്തി.

സീനിയര്‍ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ അരുണ്‍ തോമസ്, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ബാലമുരളി,ഡിവിഷണല്‍ ആന്റ് ടെലികമ്യൂണിക്കേഷന്‍സ് എഞ്ചിനീയര്‍ എല്‍ദോസ്,സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ അഭിജിത്ത് വര്‍മ്മ എന്നിവരും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കൊപ്പംഉണ്ടായിരുന്നു.

error: Content is protected !!