കൊറിയര്‍ സര്‍വ്വീസ് വാഹനത്തില്‍ കടത്തിയ 28.25 ലിറ്റര്‍ മദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍

മാവുങ്കാല്‍: കൊറിയര്‍ സര്‍വ്വീസ് വാഹനത്തില്‍ കടത്തിയ 28.25 ലിറ്റര്‍  ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രണ്ടു പേരെ ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഇ വി ജിഷ്ണു കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂര്‍ കുറുമണ്ഡല്‍ അംബിക വീട്ടില്‍ എസ് ലാലിന്റെ മകന്‍ ലിജിന്‍ എല്‍ (30),കൊല്ലം നെടുമ്പനവ കണ്ണനെല്ലൂര്‍ മുട്ടയ്കാവ് ചരുവിള പുത്തന്‍ വീട്ടില്‍ ദിവാകരന്റെ മകന്‍ ഡി അഖില്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഹോസ്ദുര്‍ഗ് കോടതി റിമാന്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 8.45 ന് മാവുങ്കാലില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കെ എല്‍ 07 സി എസ് 0933 നമ്പര്‍ ഭാരത് ബെന്‍സ് ഗുഡ്സ് കാരിയര്‍ വാനില്‍ കേന്ദ്രഭരണ പ്രദേശത്ത് മാത്രം വില്‍പ്പനധികാരമുള്ള 28.25 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഇവര്‍ അറസ്റ്റിലായത്.

മാഹിയില്‍ നിന്നും മദ്യം കയറ്റി വഴിനീളെയുള്ള ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവര്‍ ചെയ്തു വന്നിരുന്നത്. പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ടി ജയരാജന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ വി അനീഷ്, മുഹമ്മദ് ജുനൈദ്, വി എ അജൂബ് എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!