കാഞ്ഞങ്ങാട് : പഴയ ബസ്സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി അടച്ചിട്ടിട്ട് രണ്ടു മാസം തികയുന്നു. രണ്ടാഴ്ച കൊണ്ട് തീര്‍ക്കാവുന്ന അറ്റകുറ്റപണികളാണ് രണ്ടു മാസം കഴിഞ്ഞിട്ടും പ്രവൃത്തികള്‍ പാതിവഴിയില്‍ കിടക്കുന്നത്. ബസ് സ്റ്റാന്‍് അടച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി കാഞ്ഞങ്ങാട് നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മഴ കൂടി തുടങ്ങിയതോടെ മണിക്കൂറുകളോം നീണ്ടു പോകുന്ന ഗതാഗത കുരുക്കാണ് നഗരം അനുഭവിക്കുന്നത്.
ജൂണ്‍ രണ്ടിന് സ്കൂള്‍ കൂടി തുറന്നാല്‍ നഗരത്തില്‍ കൂടുതല്‍ ഗതാഗതക്കുരുക്കായി മാറും. ബസ്റ്റാന്‍ഡ് അടച്ചതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരികള്‍
കടകള്‍ പൂട്ടി പോവേണ്ട അവസ്ഥയിലാണുള്ളത്. വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ദ്രോഹകരമായിക്കൊണ്ടിരിക്കുന്നതിനാല് കരാറെടുത്തവര്‍ എത്രയും വേഗം പണി പൂര്‍ത്തീകരിക്കുന്നതിന് ഭരണാധികാരികളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്റ്റാന്‍ഡ് സമീപത്തെ
ദുരിതമനുഭവിക്കുന്ന വ്യാപാരികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 1 മുതലാണ് ബസ്സ്റ്റാന്റ് അടച്ചിട്ടത്.
