കാസര്‍കോട്: ഒരാഴ്ചയോളമായി തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറിയും, സാധനങ്ങള്‍ ഒലിച്ചുപോയതും കാരണം രണ്ട് കോടിയോളം രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ സംഭവിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് മഞ്ചേശ്വരത്താണ്. പലചരക്ക്, മെബൈല്‍, ബേക്കറി, സ്റേറഷനറി, ഫൂട് വേര് തുടങ്ങി ഇരുപത്തി രണ്ട് സ്ഥാപനങ്ങളില്‍ പെരുന്നാളോടനുബന്ധിച്ചുള്ള വന്‍സ്റ്റോക്ക് കാലവര്‍ഷക്കെടുതിയില്‍ നശിച്ചുപോയി. ശക്തമായ വെള്ളച്ചാട്ടത്തില്‍ കടയുടെ ഷട്ടര്‍ പോലും തകര്‍ന്നു പോയി. ചെര്‍ക്കള പാടി റോഡില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി . നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ.സജി. ജില്ലാ വൈസ് പ്രസിഡന്റ് എ.എ.അസീസ്, ജില്ലാ സെക്രട്ടറി കെ.വി.ദാമോദരന്‍, ജില്ലാ സെക്രട്ടറിയും മഞ്ചേശ്വരം യൂണിറ്റ് പ്രസിഡന്റുമായ ബഷീര്‍ കനില, യൂണിറ്റ് ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
