കാസര്‍കോട്: ഹോട്ടലില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതുപ്രകാരം പരിശോധയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിലുള്ള എക്‌സൈസ് ഓഫീസര്‍ വിനോദിനെ തൂക്കുപാത്രംകൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ,ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് രണ്ട് വര്‍ഷം തടവും പിഴയും. കോയിപ്പാടി കുണ്ടങ്കാരടുക്ക കെ.പ്രഭാകര എന്ന അണ്ണി പ്രഭാകര (61) നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ രണ്ട് വര്‍ഷം തടവും ,ഇരുപതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചത്.
21 ഏപ്രില്‍ 2 ന് രാത്രി എട്ട് മണിക്കാണ് പ്രതി കുണ്ടങ്കാരടുക്കയില്‍ നടത്തിവരുന്ന ജനതാ ഹോട്ടലില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയും അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കുമ്പള പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന എം. മനോജാണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി ചന്ദ്രമോഹന്‍,അഡ്വ. എം.ചിത്രകല എന്നിവര്‍ ഹാജരായി. പ്രതിക്ക് വേണ്ടി അഡ്വ. കെ പി .പ്രദീപ് കുമാറും ഹാജരായി.
