നീലേശ്വരം : മന്നന്‍പുറത്തു കാവ് കലശോത്സവത്തിന് ആചാരപ്പെരുമയില്ഓലകൊത്തല് ചടങ്ങ് നടന്നു. പാലക്കാട്ട് വടക്കെ കളരി താവഴിയിലെ കീങ്കരയില് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെയും എടയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെയും സ്ഥാനികരുടെയും വടക്ക്, തെക്ക് കളരികളിലെയും അവകാശികളുടെയും വാല്യക്കാരുടെയും എറുവാട്ട് വിജയന് നായര്‍, മൈലിട്ട ചന്ദ്രന് നവോദയ, മാങ്കുളം പത്മനാഭന് നായര്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ കാവുങ്കാല്‍ ബിജു ഓലകൊത്തി. ജന്മ കണിശന്‍ കരിന്തളം കെ മോഹനന് ജോത്സ്യര് ഓലയുടെ ലക്ഷണം നോക്കി ശുഭം പ്രവചിച്ചു. കൊത്തിയ രണ്ട് ഓലകളും വടക്കെ കളരി അവകാശി എന്‍ വേലായുധന് ആചാരക്കാരുടെയും വാല്യക്കാരുടെയും ആര്‍പ്പുവിളിയോടെ വടക്കെ കളരിയില്‍ എത്തിച്ചു. പുറത്തെകലശ ദിവസം ഉച്ചയോടെ കലശം പുറപ്പെടുന്നതിന് മുമ്പായി ഓല മന്നന് പുറത്ത് കാവിലെത്തിക്കും.ഞായറാഴ്ച്ച വടക്ക് തെക്ക് കളരികളില്‍ നിന്നും കലശം അലങ്കരിക്കുന്നതിനുള്ള കവുങ്ങിന് പൂക്കുല ശേഖരിക്കുന്ന ചടങ്ങായ പൂ താക്കല്‍ നടക്കും. ജൂണ്‍ മൂന്ന് ചൊവ്വാഴ്ച്ചയാണ്പുറത്തെകലശം.
