പോക്‌സോ കേസില്‍ 100 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു 26 കാരനെതിരെ വീണ്ടും പോക്‌സോ

വെള്ളരിക്കുണ്ട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗുരുതരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 100 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 26 കാരനെതിരെ വീണ്ടും പോക്‌സോ കേസ്. സുധീഷ് എന്ന ആള്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടു ത്തത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരനാണ് പരാതിക്കാരന്‍. കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം നടന്ന കാര്യം പുറത്തായത്. 2019 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്നു കുട്ടിക്ക് 11 വയസ്സായിരുന്നു. സംഭവ ദിവസം കുട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. സുധീഷ് കുട്ടിയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച ശേഷം ഗുരുതരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

error: Content is protected !!