പരപ്പ : വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. എടത്തോട് സ്വദേശി സുബൈര്‍ (47) ആണ്
ഇന്ന് പുലര്‍ച്ചെ നാലര മണിയോടെ ഡയാലിസിസിന് കൊണ്ട് പോകാന്‍ വീട്ടുകാര്‍ വിളിച്ചപ്പോഴാണ് നില വഷളായ വിവരം അറിഞ്ഞത്. ഉടനെ ഡോക്ടര്‍മാരെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുവൈറ്റിലും, ജപ്പാനിലും ഏറെക്കാലം ജോലി ചെയ്തിരുന്ന സുബൈര്‍ ഏതാനും വര്‍ഷമായി വൃക്ക സംബന്ധമായി ചികിത്സയായിരുന്നു. കൊച്ചി, മംഗലാപുരം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ സുമനസ്സുകളുടെ സഹായത്തോടെയാണ് ഭീമമായ തുക കണ്ടെത്തിയത്. ഒടുവില്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് സുബൈര്‍ വിട പറഞ്ഞു. പരേതരായ കോട്ടപ്പുറം അബ്ദുള്ളയുടെയും, ദൈനബിയുടെയും മകനാണ്. ഭാര്യ: നസീമ തായന്നൂര്‍. മക്കള്‍: സഫ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ),നിദ ( പത്താം തരം വിദ്യാര്‍ത്ഥിനി പരപ്പ സ്‌കൂള്‍), സര്‍ഫിയ (നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി എടത്തോട് സ്‌കൂള്‍) . സഹോദരങ്ങള്‍: സഫിയ, ആയിഷ . മയ്യത്ത് ഇന്ന് വൈകിട്ട് നാല് മണിക്ക് എടത്തോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.
