മഡിയന്‍ കൂലം കലശം ഇന്ന് : അവസാന ഒരുക്കത്തില്‍ കോലധാരിയും സഹപ്രവര്‍ത്തകരും

കാഞ്ഞങ്ങാട്:-നവംബര്‍ മാസത്തില്‍ ദേവസ്ഥാനങ്ങളിലും തറവാടുകളിലും കാവുകളിലും ചെണ്ട മേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ ഉറഞ്ഞാടി ഉരിയാടി ഭക്തമാനസങ്ങള്‍ക്ക് അനുഗ്രഹവും മഞ്ഞള്‍ പ്രസാദവും നല്‍കുന്ന തെയ്യാട്ട കാലങ്ങള്‍ക്ക് സമാപനം കുറിച്ച് അല്ലടാസ്വരൂപന്റെഅമരഭൂമിയായ മഡിയന്‍ മടിയന്‍ കൂലം ക്ഷേത്രത്തില്‍ 23, 24 തീയതികളില്‍ നടക്കുന്ന കലശോത്സവത്തിന്റെ അവസാന ഒരുക്കങ്ങളുമായി കോലധാരികളും ആചാര സ്ഥാനികരും. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില്‍ കാളരാത്രി,ക്ഷേത്രപാലകന്‍,നടിയില്‍ ഭഗവതി എന്നീ തെയ്യങ്ങളാണ് പ്രധാനമായും കെട്ടിയാടുന്നത്.പനത്തടിയിലെ കുമാരന്‍ കാര്‍ന്നോര്‍ത്തി,കിഴക്കുംകര ചെരിച്ചില്‍ ലെ ഷൈബു ചിങ്കം ,,മടി ക്കൈയിലെ കുഞ്ഞിരാമന്‍ പുല്ലൂരന്‍ എന്നിവരാണ് യഥാക്രമം കോലം അണിയാനുള്ള അവകാശികള്‍,ഇതോടൊപ്പം അടോട്ട് മൂത്തേടത്ത് കുതിര് പാടാര്‍ക്കുളങ്ങര ഭഗവതി,കിഴക്കുംകര ഇളയിടത്ത് കുതിര് പുള്ളികരിങ്കാളി അമ്മ ദേവസ്ഥാനം വയല്‍,മടിക്കൈ എന്നിവിടങ്ങളില്‍ നിന്നായി കലശം എഴുന്നള്ളത്തും ക്ഷേത്രത്തില്‍ തെയ്യക്കോലങ്ങളോടൊപ്പം മൂന്ന് തവണ ക്ഷേത്രം വലം വെക്കുന്നതും ചെയ്യുന്നു.ഇതോടൊപ്പം മാണിക്കോത്ത് പുന്നക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും മീന്‍ കോവയും ക്ഷേത്രത്തിലെത്തും.അതോടൊപ്പം രണ്ടുദിവസങ്ങളിലായി നിരവധി ആചാര അനുഷ്ഠാനങ്ങളും നടക്കും.ഒരു കളിയാട്ട കാലത്തിന് പരിസമാപ്തി കുറിക്കുന്ന ചടങ്ങുകള്‍ കാണുന്നതിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. അതോടൊപ്പം ക്ഷേത്രത്തിന് പുറത്ത് നിരവധി കാഴ്ചകളും,കലശം മിട്ടായി ,അലുവ തുടങ്ങിയഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയുംഉണ്ടാകും.

error: Content is protected !!