കാഞ്ഞങ്ങാടിന് ആവേശമായി ആര്‍ട്ട് ഫോറം നാടക പ്രദര്‍ശനം

കാഞ്ഞങ്ങാട്:രണ്ടു ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ വിറങ്ങലിച്ച കാഞ്ഞങ്ങാട് ജനതയ്ക്ക് ആവേശമായി കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം നാടകപ്രദര്‍ശനം.ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയില്‍ ഒന്നായ കലാസാംസ്‌കാരിക മേഖലയില്‍ 20 വര്‍ഷക്കാലമായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഫോറത്തിന്റെ പ്രതിമാസ പരിപാടികളുടെ ഭാഗമായാണ് നാടക അവതരണം നടത്തിയത്.തൂലിക കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മലയാളത്തിന്റെ മഹാ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ കഥയുടെ ദൃശ്യ ആവിഷ്‌കാരമായി തിരുവനന്തപുരം സൗഹിതി നാടക വേദി ഒരുക്കിയ മുച്ചിട്ടു കളിക്കാരന്റെ മകള്‍ എന്ന നാടകമാണ് ഹോസ്ദുര്‍ഗ് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആര്‍ട്ട് ഫോറം അംഗങ്ങളും നാടക പ്രേമികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചത്.ദൃശ്യ ആവിഷ്‌കാരങ്ങള്‍ കൊണ്ടും,അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന നാടകംരാജേഷ് ഇരുളം മാണ് സംവിധാനം ചെയ്തത്.ഹേമന്ത് കുമാര്‍ നാടക ചനയും, സി ആര്‍ മഹേഷ് കുമാര്‍ നിര്‍മ്മാണ നിര്‍വഹണവും നടത്തി.പോയ കാലത്തെ ആശയങ്ങള്‍ പുതിയ കാലവുമായി ബന്ധിപ്പിച്ച് സാഹിത്യ,നര്‍മ്മവും,സന്ദേശവും കലര്‍ന്ന ഭാഷയില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ അവതരിപ്പിച്ചത് കാണികള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ അധ്യക്ഷനായി.സെക്രട്ടറി ചന്ദ്രന്‍ ആലാമി പള്ളി സ്വാഗതവും ട്രഷറര്‍ ബി സുരേന്ദ്രന്‍നന്ദിപറഞ്ഞു

error: Content is protected !!