ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: നടക്കുന്നത് ലാഘവത്തോടെ നിയമ നടപടി: ഐ.എം.എ

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ട ച്ചേരിയിലെ ഐഷല്‍ മെഡിസിറ്റി ആ ശ്യപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എമര്‍ജന്‍സി ഫിസിഷ്യനെ ഒരു കൂട്ടം സാമൂഹിക ദ്രോഹികള്‍ കൈ യ്യേറ്റം ചെയ്ത സംഭവത്തില്‍ കാഞ്ഞങ്ങാട് ഐ.എം.എ അടിയന്തിര യോഗം അപലപിച്ചു. യുദ്ധ സമയത്ത് പോലും ആശുപത്രിയും ഡോക്ടര്‍മാരും ആക്രമിക്കപ്പെടാറില്ല. ഈ ധാര്‍മ്മികത കാറ്റില്‍പറത്തി ചികില്‍സ നല്‍കുന്ന ഡോക്ടറെ ക്രൂരമായി സംഘം ചേര്‍ന്ന് ആക്രമിച്ച കുറ്റവാളികള്‍ അതേ ദിവസം തന്നെ ജാമ്യം നേടിയത് ഡോക്ടര്‍ സമൂഹം അതീവ ഉത്കണ്ഠയോടെ കാണുന്നു. ആശുപത്രി തകര്‍ക്കുന്നതുള്‍പ്പെ ടെ നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളിലും ഉള്‍പെടുന്നവരെ അറസ്റ്റ് ചെയ്യണം.കുടാതെ ആശുപത്രി സംരക്ഷണ നിയമം അനുസരിച്ച് ശക്തമായ നടപടികള്‍ക്ക് കുറ്റവാളികളെ വി ധേയമാക്കണമെന്നും ഐ.എം.എ ആവശ്യ പ്പെട്ടു.യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ.ശശിധരറാവു, സെക്രട്ടറി ഡോ.ഏ.എസ് കണ്ണന്‍, സംസ്ഥാന സമിതി അംഗം ഡോ.ടി.വി പത്മനാഭന്‍ സംസാരിച്ചു. ആക്രമിക്കപ്പെട്ട ആശുപത്രിക്കും ഡോക്ടര്‍ക്കും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബാഡ്ജ് ധരിച്ച് ജോലി ചെയ്യാനും പ്രതി ഷേധിക്കാനും യോഗം നടത്താനുംതീരുമാനിച്ചു

 

error: Content is protected !!