കരിന്തളം ചിണ്ടന്‍ കൊലക്കേസ്: ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി എട്ടു വര്‍ഷത്തിന് ശേഷം പിടിയില്‍

കരിന്തളം: കരിന്തളം കരിമ്പില്‍ തറവാട്ടുകാരുടെ കാര്യസ്ഥനായിരുന്ന ചൂരപ്പടവിലെ പി.വി.ചിണ്ടനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എട്ട് വര്‍ഷത്തിന് ശേഷം നീലേശ്വരം എസ്‌ഐ കെ.വി.രതീശനും സംഘവും കോയമ്പത്തൂരില്‍ വെച്ച് സാഹസികമായി അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലെ ടാക്‌സി ഡ്രൈവറായ തമിഴ്നാട് നീലഗിരി സ്വദേശി പാര്‍ത്ഥിപന്‍ എന്ന രമേശിനെ (26)യാണ് അറസ്റ്റ് ചെയ്തത്.

2018 ഫെബ്രുവരി 24നാണ് കവര്‍ച്ച ചെയ്യുക എന്ന ഉദ്ദേശത്തോടെ കരിമ്പില്‍ എസ്റ്റേറ്റി ലെ ജീവനക്കാരനായിരുന്ന പാര്‍ത്ഥിപന്‍, ചിണ്ടനെ കൊ ലപ്പെടുത്തിയത്. അന്ന് തന്നെ അറസ്റ്റിലായ പാര്‍ത്ഥിപന്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. എട്ട് വര്‍ഷ ത്തോളമായി ഒളിവില്‍ കഴിയുകയിരുന്ന പാര്‍ത്ഥിപന്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേ ഷണത്തില്‍ കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം ഏതാനും ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പാര്‍ത്ഥിപനെ കുടുക്കിയത്. എസ്റ്റേറ്റിലെ കാര്യസ്ഥനായിരുന്ന ചിണ്ടനായിരുന്നു തൊഴിലാളികള്‍ക്ക് കൂലി നല്‍കിയിരുന്ന ത്. ശനിയാഴ്ച്ച ദിവസം നിരവധി തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കേണ്ട ലക്ഷക്കണക്കിന് രൂപ ചിണ്ടന്റെ കൈവശം ഉണ്ടാകുമെന്ന് കരുതിയാണ് പാര്‍ത്ഥിപന്‍ ചിണ്ടനെ തലക്കടിച്ച് കൊലപ്പെടുത്തിയ ത്. എസ് ഐ രതീഷിനും സിവില്‍ പോലീസ് ഓഫീസര്‍മാരായ അമല്‍ രാമചന്ദ്രന്‍, പി വി സുഭാഷ്, കാസര്‍കോട് സൈബര്‍ സെല്ലിലെ ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

error: Content is protected !!