കാഞ്ഞങ്ങാട്;-പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി കാഞ്ഞങ്ങാട് നഗരസഭയിലെ 43 വാര്‍ഡുകളിലെയും പാലിയേറ്റീവ് കുടുംബാംഗങ്ങളിലെ 70 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി കാഞ്ഞങ്ങാട് ജില്ല ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ ഡോക്ടര്‍ ഡോ:രാജന്‍ ന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ: രാജന്‍ മെമ്മോറിയല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.പാലിയേറ്റീവ് കുടുംബാംഗങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനുള്ള പ്രയാസം പരിഹരിക്കുന്നതിനും.കുട്ടികള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് എല്ലാവര്‍ഷവും അധ്യായനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി ഈയൊരു മാതൃകാ പ്രവര്‍ത്തനം നടത്തുന്നത്.ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് ബാഗ്,കുട,നോട്ടുപുസ്തകം തുടങ്ങിയ വിവിധ ഉപകരണങ്ങള്‍ അടങ്ങിയ 1800 രൂപ വിലവരുന്ന പഠനോപകരണ കിറ്റുകള്‍ നല്‍കിയത്.സൊസൈറ്റി ഓഫീസില്‍ വച്ച് നടന്ന ചടങ്ങ് രക്ഷാധികാരി എം ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡണ്ട് എന്‍ജിനീയര്‍ സി കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു,രക്ഷാധികാരി ടി പത്മനാഭന്‍,വൈസ് പ്രസിഡണ്ട് പി വി ബാലന്‍,ഹോം കെയര്‍ ലീഡര്‍ ഗോകുലാനന്ദന്‍ മോനാച്ച,എന്നിവര്‍ സംസാരിച്ചു.
സൊസൈറ്റി സെക്രട്ടറി കെ ടി ജോഷി മോന്‍ സ്വാഗതവും ട്രഷറര്‍ സി എ പീറ്റര്‍ നന്ദിയുംപറഞ്ഞു.
