ഒഴിഞ്ഞവളപ്പ് : പട്ടിണിയും, ദാരിദ്ര്യവും അനുഭവിച്ചു വളര്‍ന്ന ഒരു തലമുറ… ഒരു ട്രൗസര്‍ ദിവസങ്ങളോളം ഉടുത്തവര്‍…. മംങ്ങണത്തില്‍ വിരല്‍ കൊണ്ട് എണ്ണാവുന്ന വറ്റുകളും നിറയെ വെള്ളവും.. അത് കുടിച്ചു വിശപ്പ് മാറ്റിയവര്‍, പഠിക്കാത്തതിന് അധ്യാപകരില്‍ നിന്നും പൊതിരെ തല്ലു വാങ്ങിയവര്‍…
അതെ ഇതൊക്കെ അനുഭവിച്ചു വന്ന ഒരു തലമുറ തങ്ങളുടെ സ്മരണകള്‍ കുട്ടികള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് അത് നൊമ്പരമായി.. അവരില്‍ ചിലരെങ്കിലും ചിന്തിച്ചു ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നോ?
ഹോസ്ദുര്‍ഗ് താലൂക് ലൈബ്രറി കൗണ്‍സിന്റെ കീഴില്‍ വരുന്ന ഒഴിഞ്ഞവളപ്പ് സഖാവ് നായനാര്‍ സ്മാരക വായന ശാല & ഗ്രന്ഥലയം വായനവെളിച്ചം 6ആം കൂടിയിരിപ്പിന്റെ ഭാഗമായി നടത്തിയ ‘പയമപറയല്‍ ‘ കുട്ടികള്‍ക്ക് പുതിയൊരു അനുഭവം പകര്‍ന്നു നല്‍കി. വന്ദ്യവയോജനങ്ങള്‍ ആയ തണ്ടുമ്മല്‍ കൃഷ്ണന്‍, ജനാര്‍ദ്ദനന്‍ ടിവി, ബാലകൃഷ്ണന്‍, ബലാമണി, ജാനകി എന്നിവരാണ് ഭൂതകാലത്തിലേക്ക് കുട്ടികളെ കൊണ്ട് പോയത്.വനിത വേദി പ്രസിഡന്റ് സുനിഷ സ്വാഗതം പറഞ്ഞു. ബാലവേദി പ്രസിഡന്റ് തന്മയ സുകേഷ് അധ്യക്ഷ ആയിരുന്നു. വനിത വേദി സെക്രട്ടറി രജില മധു നന്ദി പറഞ്ഞു. വായനശാല പ്രസിഡന്റ് പ്രമോദ്, വായന വെളിച്ചം കണ്‍വീനര്‍ സുവിജ, സുനില്‍, സജിത എന്നിവര്‍ നേതൃത്വം നല്‍കി
