ബളാംതോട്: സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ബളാംതോട് ടൗണ്‍ വികസനം തടസ്സപ്പെടുത്തുന്ന അനധികൃത കെട്ടിടങ്ങളും കൈയേറ്റങ്ങളും പൊളിച്ചു മാറ്റണമെന്ന് മലനാട് വികസന സമിതിയുടെ ടൗണ്‍ വികസന മോണിറ്ററിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
2019ലെ അതിര്‍ത്തി പുനര്‍നിര്‍ണയ രേഖകള്‍ പ്രകാരമല്ലാതെ, പിഡബ്ല്യൂഡി ഭൂമി അതിര്‍ത്തി നി ര്ണയിച്ച സര്‍വേ ഡിപ്പാര്‍ട്ട്മെന്റ് നടപടികളില്‍ യോഗം പ്രതിഷേധിച്ചു.
പുനര്‍നിര്‍ണയ രേഖ കള്‍ പ്രകാരം പിഡബ്ല്യുഡി ഭൂമി അതിര്‍ത്തി നിര്‍ണയിച്ച്, കല്ലിട്ട് മി ഏറ്റെടുക്കാനും ബാക്കിയുള്ള ബളാംതോട് ടൗണ്‍ ഭാഗത്തെ റവന്യൂ ഭൂമി അളന്ന് അതിര്‍ത്തി നിര്‍ണയിച്ച് കല്ലിട്ട് സ്വകാര്യ വ്യക്തികളുടെ അനധികൃത കയ്യേറ്റ ങ്ങള് ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍, സര്‍വേ ഡപ്യൂട്ടി ഡയാക്ടര്‍, റവന്യൂ പൊതുമരാമ ത്ത് മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍, എംഎല്‍എ തുടങ്ങിയവര്‍ പ്രതിക്ക് പരാതി നല്‍കാനും തീരുമാനിച്ചു അതിര്‍ത്തി പുനര്‍നിര്‍ണയ രേഖകള്‍ പ്രകാരം പിഡബ്ല്യൂഡി ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് ഭൂമി ഏറ്റെടുത്ത് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി. ജില്ലക്ക് പുറത്ത് നിന്നും സ്പെഷ്യല്‍ സര്‍വേ ടീമിനെ നിയോഗിച്ച് വേഗത്തില്‍ പിഡബ്ല്യുഡി ഭൂമി വിണ്ടെടുക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണം. ഇതിന്റെ ഭാഗമായി ടൗണില്‍ വികസനത്തിന് തടസ മായി നില്ക്കുന്ന കെട്ടിടങ്ങളുടെ നമ്പര്‍ റദ്ദ് ചെയ്ത് കൈകയേറ്റക്കാരെ ഒഴിപ്പിച്ച് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കി പാത നവീകരണ പ്രവത്തി പൂര്‍ത്തിയാക്കണം. യോഗം മലനാട് വികസന സമിതി ചെയര്മാന് ആര് സൂര്യനാരായണ ഭട്ട് ഉദ്ഘാടനം ചെയ്തു. ജി ഷാജി ലാല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബി അനില്‍ കുമാര്‍, കെ.പത്മനാഭന് മാച്ചിപ്പള്ളി,പി പി ഗോപാലകൃഷ്ണന്, കെ വിനീഷ്, പി ധനേഷ്, അനില്‍ കുമാര്‍, കെ നൗഷാദ്, സജീവ് മാച്ചിപ്പള്ളി അജയന് മാച്ചിപ്പുള്ളി, തങ്കച്ചന് കാക്കനാട് എന്നിവര്‍ സംസാരിച്ചു. കെ ബാലന്സ്വാഗതംപറഞ്ഞു.
