മഹാകവി പി സാഹിത്യ പുരസ്‌കാരം സി. രേഷ്മക്ക്; മെയ് 25 ന് വൈകിട്ട് 4 ന് പി സ്മാരക മന്ദിരത്തില്‍ എഴുത്തുകാരന്‍ മാങ്ങാട് രത്‌നാകരന്‍ അവാര്‍ഡ് സമ്മാനിക്കും

കാഞ്ഞങ്ങാട് : മഹാകവി പി സ്മാരക സമിതി ഏര്‍പ്പെടുത്തിയ 2025 ലെ പി. സാഹിത്യ പുരസ്‌കാരം സി. രേഷ്മയുടെ ‘ബോര്‍ഡര്‍ലൈന്‍ ‘ എന്ന കവിത സമാഹാരത്തിന് നല്‍കും. ഇരുപതിനായിരം രൂപയും വിവേക് ബോവിക്കാനം രൂപക ല്പന ചെയ്ത കവിയുടെ ചിത്രം ആലേഖനം ചെയ്ത ഫലകവുമാണ് പുരസ്‌കാരമായി നല്‍കുക. പി സ്മാരക സമിതി നല്‍കുന്ന നാലാമത് പുരസ്‌കാരമാണിത്. 40 വയസ്സിന് താഴെയുള്ള കവികളുടെ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കൃതികളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്. കെ.വി.മണികണ്ഠദാസ്, പത്മനാഭന്‍ ബ്ലാത്തൂര്‍, ഡോ.പി. കൃഷ്ണദാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

പുരസ്‌കാര വിതരണം കവിയുടെ നാല്‍പ്പത്തിയെട്ടാമത് ചരമവാര്‍ഷിക ത്തിന്റെ ഭാഗമായി മെയ് 25 ന് വൈകിട്ട് 4 ന് പി സ്മാരക മന്ദിരത്തില്‍ എഴുത്തുകാരന്‍ മാങ്ങാട് രത്‌നാകരന്‍ അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന് അദ്ദേഹം പി സ്മാരക പ്രഭാഷണം നടത്തും. ഡോ. പി.കൃഷ്ണദാസ് അവാര്‍ഡ് ലഭിച്ച കൃതി പരിചയപ്പെ ടുത്തും. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതല നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മഹാകവി പി വായനശാല ഗ്രന്ഥാലയത്തിന്റെ നാടക പ്രവര്‍ത്തകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. നാടകകൃത്ത് രാജ്മോഹന്‍ നീലേശ്വരം അനുമോദനഭാഷണം നടത്തും. കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് നാടകപ്രവര്‍ത്തകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും. മഹാകവി പിയുടെ മക്കളായ, രവീന്ദ്രന്‍ മാസ്റ്റര്‍, ലീല ടീച്ചര്‍, രാധമ്മ എന്നിവരെ ആദരിക്കും. പി.മുര ളീധരന്‍ അധ്യക്ഷനാകും. പുരസ്‌കാര ജേതാവ് സി. രേഷ്മ, നാടകപ്രവര്‍ത്തകന്‍ ഗോവിന്ദരാജ് എന്നിവര്‍ സംസാരിക്കും. ഡോ.കെ.വി.സജീവന്‍ സ്വാഗതവും സി.പി.ശുഭ നന്ദിയും പറയും മഹാകവി പി യുടെ കവിതകള്‍ രാജേഷ് രാജ് അവതരിപ്പിക്കും .
വാര്‍ത്ത സമ്മേളനത്തില്‍ ഡോ.കെ. വി സജീവന്‍, പി. മുരളിധരന്‍, കുഞ്ഞിക്കണ്ണന്‍ കക്കാനത്ത്, പപ്പന്‍ കുട്ടമത്ത്, സി പി ശുഭ, കെ.പ്രസേനന്‍, എം കണ്ണന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!