പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ നാലാം നാള് മുംബൈയില്‍ നിന്നുള്ള സുജാത നായറിന്റെ മോഹിനിയാട്ടം കൊണ്ട് ശ്രദ്ധേയമായി. കേരളത്തില്‍ പ്രസിദ്ധമായ ഇരയിമ്മന്‍ തമ്പിയുടെ ഓമനതിങ്കള്‍ കിടാവോ എന്ന താരാട്ട് പാട്ടിനുള്ള അഭിനയം മോഹിനിയാട്ടത്തിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു. മകള്‍ ശരണ്യയും കൂടെ നൃത്തം വെച്ചു. പ്രശസ്ത നര്‍ത്തകി ഉഷാറാണിയുടെ മോഹിനിയാട്ടവും വിശാഖപട്ടണത്തില്‍ നിന്നുള്ള സൗന്ദര്യ മഡ്ഡലിയും സംഘവും അവതരിപ്പിച്ച കുച്ചുപ്പിഡിയും ശ്രദ്ധേയമായി.
ശ്രീനിധി ഗണപതി ചെന്നൈ, രാജശ്രീ സരളായ , അദിതി ലക്ഷ്മി ഭട്ട് മംഗലാപുരം, നാട്യസ്കൂള് ഓഫ് ഡാന്‍സ് അരവത്ത്, ആരാധ്യ രാഗേഷ് കണ്ണൂര്‍, കീര്‍ത്തന , ഹേമമാലിനി ബാംഗ്ലൂര്‍, വര്‍ഷ , അനന്യ കെദിലായ, സായി അന്നപൂരണി, ജാനകി ഡി വി, ഹര്ഷിണി മീര കോയമ്പത്തൂര്‍, നീതാര നായര്‍ ദുബൈ , വൈ ജി ശ്രീലത ബാംഗ്ലൂര്‍ എന്നിവര്‍ നൃത്യം അവതരിപ്പിച്ചു.
കാസര്‍ഗോട്ടെ നൃത്താധ്യാപിക ശശികല ടീച്ചറെ പരമ്പര വിദ്യാപീഠം ആദരിച്ചു.
നൃത്യോത്സവത്തില്‍ ഇന്ന്
വൈശാഖ നടനത്തിന്റെ ആറാം നാളില്‍ അമൃത വാസുദേവന്‍, മാനസ എസ്, അനിന്ദിത കുളൂര്‍, സുപ്രിയ ശിവരുദ്രപ്പ, വിധാത്രി ഭട്ട്, വാണി അനീഷ്, പ്രതിബോധക ടീം, പഞ്ചമുഖി ടീം, മഞ്ജു വി നായരുടെ ശിക്ഷണത്തിലുള്ള ടീം ലോക്യ , ഡോ അശ്വിനി നമ്പ്യാര്‍, ഡോ : ലിബിന് ബെന്നി, നവ്യ ഭട്ട് ബാംഗ്ലൂര്‍, ഐശ്വര്യ ഹരീഷ് മുംബൈ എന്നിവര്‍ ഗോശാലയിലെ നന്ദി മണ്ഡപത്തില്നൃത്തംവെക്കും
