കാഞ്ഞങ്ങാട്:ആചാര അനുഷ്ഠാനങ്ങളോടൊപ്പം സാമൂഹ്യ സാംസ്കാരിക മേഖലയിലും ജനകീയ കൂട്ടായ്മയിലൂടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉത്തര കേരളത്തിലെ പ്രധാന ദേവസ്ഥാനങ്ങളില്‍ ഒന്നായ മാവുങ്കാല്‍ പള്ളോട്ട് ഭഗവതി ദേവസ്ഥാനം നാല് ദിവസങ്ങളിലായി നടന്ന കളിയാട്ട ഉത്സവം സമാപിച്ചു.സമാപന ദിവസത്തില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് ഉത്തര കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കെട്ടിയാടുന്ന പന്നിക്കുളത്ത് ചാമുണ്ഡി അമ്മയുടെ അഗ്നി പ്രവേശനവും. തുടര്‍ന്ന് അടയാഭരണങ്ങളും ,വട്ടം മുടിയും അണിഞ്ഞ് ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എത്തിയ നൂറുകണക്കിന് ഭക്തജനങ്ങളുടെ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ ദര്‍ശന സായൂജ്യവും വരപ്രസാദവും നല്കി. ഉത്സവത്തിന്റെ ഭാഗമായി പ്രധാന ആരാധനാമൂര്‍ത്തിയായ പള്ളോട്ട് ഭഗവതി, രക്തചാമുണ്ഡി,വിഷ്ണുമൂര്‍ത്തി, അന്തിക്കോലം,കുത്തിക്കോലം, ചുട്ട്മാക്കാളി എന്നീ തെയ്യങ്ങളും കെട്ടിയാടി.കലവറക്കല്‍ ഘോഷയാത്ര,മഹാഗണപതി ഹോമം,സര്‍പ്പ പൂജ, വിവിധ കലാസാംസ്കാരിക പരിപാടികള്‍,ഉത്സവ ദിവസങ്ങളില്‍ ഉച്ചയ്ക്കും രാത്രിയും ആയിരക്കണക്കിനാളുകള്‍ക്ക് അന്ന പ്രസാദവി തരണം എന്നിവ നാലുദിവസങ്ങളിലെ ഉത്സവാഘോഷത്തിന്റെഭാഗമായിനടന്നു
