വൈശാഖ നടനത്തിന് പകിട്ടേകി പ്രിയ മുര്‍ളി

പെരിയ : ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ മൂന്നാം ദിനത്തിലെ മുഖ്യ ആകര്‍ഷണമായി ചെന്നൈയില്‍ നിന്നുള്ള പ്രിയ മുര്‍ളിയുടെ ഭരതനാട്യം. ഭരതനാട്യത്തിന്റെ പഴമയും ഭംഗിയും ചുവടുകളും അടവുകളും ഒത്തു ചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി മാറി. ബാംഗ്ലൂര്‍ സി. എം ആര്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ രാമമൂര്‍ത്തി പ്രിയാ മുര്‍ളിയെ ആദരിച്ചു. ബാംഗ്ലൂരില്‍ നിന്നുള്ള രമാവേണുഗോപാല്‍, കലാ കല്പ ക്ഷേത്ര ടീം, മുംബൈയില്‍ നിന്നുമുള്ള അദിതി, വൈഷ്ണവി സൂര്യനാരായണന്‍, മഹിത സുരേഷ്, രമാ നൃത്തവിഹാര്‍, വൈഷ്ണവി നാട്യശാല ബാംഗ്ലൂര്‍, പന്നഗറാവു, കലാമണ്ഡലം നിമിഷ, അനഘ ശ്രീ, വിശാഖപട്ടണത്തില്‍ നിന്നുമുള്ള സൗന്ദര്യമ ഡ്ഡലി ടീം, മുംബൈയില്‍ നിന്നും സുജാതനായര്‍ ശരണ്യ സഞ്ജയ് എന്നിവരും ഗോശാലയിലെ നന്ദി മണ്ഡപത്തില്‍ നൃത്യം അവതരിപ്പിച്ചു. നാലാം നാളില്‍ കാസര്‍കോട് ജില്ലയിലെ പ്രശസ്ത നര്‍ത്തകി നീലേശ്വരം കലാമണ്ഡലം അജിതയെ പരമ്പര വിദ്യാപീഠം ആചരിച്ചു.

ദേശീയ നൃത്യോത്സവത്തില്‍ ഇന്ന്

ശ്രീനിധി ഗണപതി, രാജശ്രീ സരളായ , അദിതി ലക്ഷ്മി ഭട്ട്, നാട്യ സ്‌കൂള്‍ ഓഫ് ഡാന്‍സ്, ആദ്യ കണ്ണൂര്‍, വര്‍ഷ എസ്. അനന്യ കെദിലായ, സായി അന്നപൂരണി, ജാനകി ഡി.വി., ഹര്‍ഷിണി, മീര ശ്രീ ദണ്ഡപാണി, ദുബായില്‍ നിന്നും നീതാര നായര്‍ , ശ്രീലത നിക്ഷിത്തിന്റെ ടീമും ഇന്ന് നന്ദി മണ്ഡപത്തിലെഅരങ്ങിലെത്തും

error: Content is protected !!