ചെറുവത്തൂര്‍ : ചീമേനി വി ഷ്ണുമൂര്‍ത്തി ക്ഷേത്രം കളിയാട്ടം നാളെ മുതല്‍ 15 വരെ തയ്യതികളില്‍ നടക്കുന്ന കളി യാട്ടത്തിന് ഒരുക്കം പൂര്‍ത്തിയാതായി ക്ഷേത്രം ഭാരവാഹി കള്‍ അറിയിച്ചു. 11 ദിവസങ്ങളിലും പകലും രാത്രിയും അന്നദാനം നടത്തും. വിഷ്ണുമൂര്‍ത്തിയും രക്തചാമുണ്ഡി യുമാണ് പ്രധാന തെയ്യങ്ങള്‍. 4ന് രാത്രി 8 ന് വിഷ്ണുമൂര്‍ ത്തിയുടെയും 10ന് രക്തചാമു ണ്ഡിയുടെയും തോറ്റം അരങ്ങിലെത്തും. 5നും 15നും രാവിലെ 9ന് രക്തചാ മുണ്ഡിയുടെയും ഉച്ചയ്ക്ക് ഒന്നിന് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട് നടക്കും. മറ്റ് ദിവസങ്ങളില്‍ രാത്രിയില്‍ എല്ലാ തെയ്യങ്ങളും അരങ്ങിലെത്തും. എല്ലാദിവസങ്ങളിലും നേര്‍ച്ച, തുലഭാരം, മറ്റ് പ്രാര്‍ഥന എന്നിവയ്ക്ക് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കാന്‍ നടപ്പാലം, മെച്ചപ്പെട്ട കോണ്‍ക്രീറ്റ് റോഡ്, ആധുനിക സൗകര്യമു ള്ള ശൗചാലയം, മാലിന്യ സംസ്‌ക്കരണ കേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ ധിപ്പിക്കാന്‍ ക്ഷേത്രക്കമ്മിറ്റിക്കാ യി. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച ഹരിതചട്ടം പാലിച്ച് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യും. 24 മണിക്കൂര്‍ സേവനം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ഡെസ്‌കും ക്ഷേത്ര പരിസരത്തുണ്ടാകും. ഡോക്ടറുടെ സേവനവും ലഭ്യമാക്കും. കു ടിവെള്ളത്തിന് പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.
ശാസ്ത്രീയ മാലിന്യ സംസ്‌കരണ കേന്ദ്രമുള്ള ക്ഷേത്രമാ ണിത്. ജൈവ, അജൈവ മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കും. പാര്‍ക്കിങ്ങിന് പ്രത്യേ കം സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉത്സവത്തിന്റെ നടത്തിപ്പിന് കയ്യൂര്‍-ചീമേനി ഗ്രാമ പ്പഞ്ചായത്ത്, റവന്യൂവകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ്, എക്‌സൈസ് വകുപ്പ്, അഗ്‌നി രക്ഷാസേന എന്നിവരുടെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉത്സ വത്തിന് മുന്നോടിയായി 3ന് വൈകിട്ട് 6ന് ചീമേനി ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് കലവറ ഘോഷയാത്ര പുറപ്പെട്ട് വലിയവീട്, ചക്കാല ദേവസ്ഥാ നം, പാറമ്മല്‍ ദേവസ്ഥാനം, മു ത്തപ്പന്‍ മടപ്പരു വഴി ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെത്തും. പത്രസമ്മേളനത്തില്‍ ക്ഷേത്രം ഭാരവാഹികളായ കെ. ബാലകൃഷ്ണന്‍, കെ.വി. ഗണേഷ് കുമാര്‍, കെ. സുരേന്ദ്രന്‍, എം. വിനോദ് കമാര്‍ എന്നിവര്‍പങ്കെടുത്തു.
