പാചക വിദഗ്ദന്‍ തായന്നൂരിലെ എം. ശ്രീധരന്‍ നായര്‍ പാമ്പ് കടിയേറ്റ് മരിച്ചു

തായന്നൂര്‍ : പാചക വിദഗ്ദന്‍ തായന്നൂരിലെ എം. എസ് എന്നറിയപ്പെടുന്ന എം. ശ്രീധരന്‍ നായര്‍(65) പാമ്പ് കടിയേറ്റ് മരിച്ചു .ശനിയാഴ്ച വൈകുന്നേരം വീടിനോട് ചേര്‍ന്നുള്ള കൃഷി സ്ഥലത്തു നിന്നും പാമ്പ് കടിയേറ്റിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ അണലി വര്‍ഗ്ഗത്തില്‍പ്പെട്ട പാമ്പ് കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കിഡ്നിയെ സാരമായി ബാധിക്കുമെന്നതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ച വൈകിട്ട് മരണമടഞ്ഞു. തായന്നൂരിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു. ഉദയ ക്ലബ് തായന്നൂര്‍ അവതരിപ്പിച്ച കുഞ്ഞാലിമരക്കാര്‍, രാജാ ഹരിശ്ചന്ദ്ര, ആട്ടക്കളം തുടങ്ങി നിരവധി നാടകങ്ങളില്‍ ഹാസ്യകഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ജനശ്രദ്ധ നേടി. കാവുകള്‍, തിറയാട്ടം, തെയ്യംകെട്ട്, ക്ഷേത്ര ഉത്സവങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം പാകം ചെയ്തിരുന്ന മികച്ച പാചക വിദഗ്ദന്‍ കൂടിയായിരുന്നു അന്തരിച്ച എം. ശ്രീധരന്‍ നായര്‍. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് തായന്നൂര്‍ ഉദയ ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുശേഷം 9.30 ന് വീട്ടുവളപ്പില്‍ സംസ്‌ക്കാരം നടത്തും. ഭാര്യ : മാലിനി, മക്കള്‍ : ശ്രീനിവാസന്‍ (മലേഷ്യ ), ശിവദാസ് (ദീപ ജ്വല്ലറി ), ഉണ്ണികൃഷ്ണന്‍ (തായന്നൂര്‍ ). മരുമകള്‍ : സ്‌നേഹ. സഹോദരങ്ങള്‍ : ചന്ദ്രിക (തായന്നൂര്‍ ), ഗംഗാധരന്‍ (വെള്ളിക്കോത്ത് ), ശ്രീകുമാര്‍ (ഖത്തര്‍ ), ശ്രീലത (ചെറുവത്തൂര്‍).

error: Content is protected !!