കാസര്‍കോട് :ഡ്യൂട്ടിക്കിടയില്‍ ആക്രമണത്തിന് ഇരയാവുന്ന പോലീസുകാരുടെ സംരക്ഷണവും ചികിത്സയും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ല പോലീസ് മേധാവി ബി വി വിജയ് ഭരത് റെഡി ഐ പി എസ് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് .ബി. രാജ്കുമാര്‍ പതാക ഉയര്‍ത്തി.കെ.പി.എ ജില്ല പ്രസിഡന്റ് രാജ്കുമാര്‍ ബാവിക്കര അദ്ധ്യക്ഷനായി. അഡിഷണല്‍ എസ്.പി പി ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട് ഡി വൈ എസ് പി സി.കെ സുനില്‍കുമാര്‍, കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന്‍, കെ.പി.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി മഹേഷ്, ജില്ല സെക്രട്ടറി.പി രവീന്ദ്രന്‍, ജില്ല പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി ഗിരീഷ് ബാബു, കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം,എം സദാശിവന്‍, കെ.പി.എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങളായ, പി പ്രകാശന്‍, പി.പി അമല്‍ ദേവ് എന്നിവര്‍ സംസാരിച്ചു. കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.വി പ്രമോദ് അനുശോചന പ്രമേയവും കെ. പി എ സംസ്ഥാന പ്രസിഡന്റ് എ.സുധീര്‍ഖാന്‍ സംഘടന റിപ്പോര്‍ട്ടും, ജില്ലാസെക്രട്ടറി എപി സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ല ട്രഷറര്‍ പി.വി സുധീഷ് വരവ് ചെലവ് കണക്കും, ജില്ലാ നിര്‍വ്വാഹക സമിതിയംഗം .കെ.അജിത്ത്കുമാര്‍ പ്രമേയാവതരണവും ഓഡിറ്റ് കമ്മിറ്റി അംഗം വി.വി ഉമേഷ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്ന് വന്ന പ്രതിനിധികളുടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സംഘടന – പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും വരവ് ചെലവു കണക്കും അംഗീകരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ സുരേഷ് സ്വാഗതവും ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.
