കാഞ്ഞങ്ങാട് : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയിലെ ഉപഭോക്താക്കളും ഡീലര്‍മാരും ചേര്‍ന്ന് രൂപീകരിച്ച സൊസൈറ്റിയുടെ യോഗം കാഞ്ഞങ്ങാട് മര്‍ച്ചന്റസ് അസോസിയേഷന്‍ വ്യാപാര ഭവന്‍ ഹാളില്‍ നടന്നു.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി എന്ന കമ്പനി ഒരു വ്യക്തിയുടെ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്.
എന്നാല്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചു വന്നുകൊണ്ടിരുന്ന 16 ലക്ഷത്തോളം ആളുകളുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. നിയമനടപടികള്‍ നേരിടുന്നതുവരെ ഉപഭോക്താക്കള്‍ക്ക് യാതൊരു മുടക്കവും കൂടാതെ വരുമാനം കൃത്യമായി നല്‍കിയിരുന്നു.ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഇതിലെ അംഗങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കൂട്ടായ സഹകരണത്തോടെ ചെയ്ത് കൊടുക്കാന്‍ പറ്റുന്ന സഹായങ്ങള്‍ ചെയ്യുവാനും, നിയപരമായി ഇതിലെ അംഗങ്ങള്‍ക്ക് എന്തെങ്കിലും സഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ചെയ്ത് കൊടുക്കുവാനും ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ സമ്പത്തികമായും അല്ലാതെയും ഉള്ള പരസ്പര സഹായങ്ങള്‍ചെയ്തുകൊടുക്കുവാനും വേണ്ടി നിയമപരമായി രജിസ്റ്റര്‍ ചെയ്ത് സൊസൈറ്റി മുന്നോട്ട് വന്നിരിക്കുന്നത്. മറ്റ് കമ്പനികള്‍ നിയമ നടപടികള്‍ നേരിടുമ്പോള്‍ അതിലെ അംഗങ്ങള്‍ പരാതികളുമായി കമ്പനികള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് പോലെ ഇവിടെ ഉപഭോക്താക്കള്‍ക്ക് യാതൊരു പരാതിയും ഇല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കമ്പനി നിയമപരമായി തന്നെ തിരിച്ചു വരുവാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ വേണ്ടിയാണ് അംഗങ്ങള്‍ ചേര്‍ന്ന് സൊസൈറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഹൈറിച്ച് കമ്മ്യൂണിറ്റി റിവൈവല്‍ സൊസൈറ്റി എന്ന പേരിലാണ് സംസ്ഥാന തലത്തില്‍ സൊസൈറ്റി രൂപീകരിച്ചത്. അതിന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റി ആണ് കാഞ്ഞങ്ങാട് വെച്ച് രൂപീകരിച്ചത്. യോഗം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ബാരി കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം ബിനീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സംസാരിച്ചു. കുഞ്ഞികൃഷ്ണ പിഷാരടി (പ്രസിഡന്റ്),
പി വി വിനോദ് കുമാര്‍
(സെക്രട്ടറി),എം. അശോകന്‍
( ട്രഷറര്‍)എന്നിവരുടെ ജില്ലാ കമ്മിറ്റിരൂപംനല്‍കിയത്.
