കാശ്മീര്‍ പഹല്‍ഗാമില്‍ നടന്നത് ആസൂത്രിത കൊലപാതകങ്ങള്‍:എസ്.പി. ഷാജി: ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ച്

കാഞ്ഞങ്ങാട്:കാശ്മീര്‍ പഹല്‍ഗാമില്‍ നടന്നത് ആസൂത്രിതമായ കൊലപാതകങ്ങള്‍ ആണെന്നും ലഷ്‌കറെ ബന്ധമുള്ള തീവ്രവാദികളാണ് ഇതിനു പിന്നിലെന്നും ഹിന്ദു ഐക്യ വേദി ജില്ലാ അധ്യക്ഷന്‍ എസ് പി ഷാജി അഭിപ്രായപ്പെട്ടു. കേന്ദ്ര ഗവണ്മെന്റ് ശക്തമായ രീതിയില്‍ തന്നെ ഇതിനെതീരെ തിരിച്ചടി നല്‍കുമെന്നും ആ തിരിച്ചടി നല്‍കുമ്പോള്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരാളും മുമ്പോട്ട് വരരുതെന്നും, അങ്ങിനെ ആരെങ്കിലും വന്നാല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കാന്‍ കേരള പോലീസ് തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിരാജ്യത്തെ നടുക്കിയ ഭീകരാക്രമത്തെ വെള്ള പൂശുന്ന രീതിയില്‍ മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തു സമൂഹ മാധ്യമത്തില്‍ നടത്തിയ പ്രസ്താവന രാജ്യദ്രോഹമാണെന്നും, അദ്ദേഹത്തിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു കേന്ദ്ര ഗവണ്മെന്റിന് കൈ മാറണമെന്നും ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് എസ് പി ഷാജി കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ ജില്ലാ സഹ സംഘ ചാലക് പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
രാജന്‍ മൂളിയാര്‍ ,കെ വി ബാബു,അഡ്വ. രമേഷ് യാദവ്,നാരായണന്‍കക്കട്ടില്‍,വി കുഞ്ഞമ്പു നായര്‍,കൊട്ടോടി ഗോവിന്ദന്‍ മാസ്റ്റര്‍, അജയകുമാര്‍ നെല്ലിക്കാട്ട്,അഡ്വ: എ.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. പ്രകാശന്‍ പറശ്ശിനി ,വിജയന്‍ കല്യാണ്‍ റോഡ്,രഘുനാഥ് തുടങ്ങിയവര്‍ പ്രകടനത്തിന്നേതൃത്വംനല്‍കി.

error: Content is protected !!